ലത്തീൻ: ഫെബ്രുവരി 11 ഞായർ, മർക്കോ. 1: 40-45 കുഷ്ഠരോഗിയുടെ വിശ്വാസപ്രഘോഷണം

ക്രിസ്തുവിലുള്ള ആശ്രയത്വവും വിശ്വാസവുംമൂലം സൗഖ്യംലഭിച്ച കുഷ്ഠരോഗി അവനിലുള്ള തന്റെ വിശ്വാസത്തെ പ്രഘോഷിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ‘കർത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയു’മെന്ന കുഷ്ഠരോഗിയുടെ വിശ്വാസപ്രഖ്യാപനം ക്രിസ്തുവിലുള്ള അവന്റെ പൂർണ്ണ ആശ്രയത്വമാണ് വെളിവാക്കുന്നത്. സുവിശേഷത്തിലുടനീളം, ക്രിസ്തുവിന്റെ പക്കൽ സൗഖ്യത്തിനായി കടന്നുവന്നവരുടെയെല്ലാം വിശ്വാസത്തിന്റെ ആഴത്തെയും തന്നിലുള്ള ആശ്രയത്വത്തെയും ക്രിസ്തു അളന്നിട്ടുണ്ട്. അത് അവന്റെ പരീക്ഷണമല്ല, മറിച്ച് തന്നിലുള്ള അവരുടെ വിശ്വാസത്തെ ഒന്നുകൂടി ആഴപ്പെടുത്തുന്നതാണ്.

ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നേടിയിട്ടുള്ളവരാണ് നാം. പക്ഷേ, ഈ കുഷ്ഠരോഗിയെപ്പോലെ ലഭിച്ച അനുഗ്രഹങ്ങളെ ഓർത്തു നന്ദിപറയാനും അത് മറ്റുള്ളവർക്കുമുൻപിൽ പ്രഘോഷിക്കാനും നമുക്കു സാധിച്ചിട്ടുണ്ടോ? ക്രിസ്തുവിൽ ആശ്രയിച്ച്, വിശ്വസിച്ചുജീവിക്കുന്നവർക്കെല്ലാം ക്രിസ്തു അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുണ്ട് എന്നതിന് വചനവും ചരിത്രവും സാക്ഷിയാണ്. നമുക്കും ക്രിസ്തുവിൽ ആശ്രയിച്ചുജീവിക്കാം; അവനിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്ന വൃക്തികളാകാം. തന്നിൽ ആശ്രയിക്കുന്നവർക്കെല്ലാം ക്രിസ്തു അനുഗ്രഹങ്ങൾ ചൊരിഞ്ഞതുപോലെ നിന്റെ ജീവിതവും ക്രിസ്തുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്ന ജീവിതമാകട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.