ലത്തീൻ: ഡിസംബർ 31 ഞായർ, ലൂക്കാ 2: 22-40 തിരുക്കുടുംബം 

ഇന്ന് തിരുസഭ തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ദൈവഹിതത്തോട് ‘അതെ’ എന്ന് പൂർണ്ണമനസ്സോടെ സമ്മതിച്ച പരിശുദ്ധ അമ്മയും ദൈവഹിതത്തിനൊത്തു ജീവിച്ച വി. യൗസേപ്പും രക്ഷകനായ ക്രിസ്തുവും ചേർന്ന കുടുംബം. എല്ലാ കുടുംബങ്ങളും എന്നും പ്രാർഥിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ തിരുക്കുടുംബം.

എല്ലാ കുടുംബങ്ങളും ഇന്നും സൃഷ്ടിക്കപ്പെടുന്നത്, ദൈവഹിതത്തോട് ‘അതെ’ എന്നുചൊല്ലുന്ന നിമിഷത്തിലാണ്. പക്ഷേ, ‘അതെ’ എന്ന ഉറപ്പായ ഈ തീരുമാനം പലപ്പോഴും നമ്മൾ മറക്കുമ്പോൾ കുടുംബങ്ങൾ ശിഥിലമാകുന്നു. തിരുക്കുടുംബംപോലെ ഏതു പ്രതിസന്ധികളിലും ദൈവഹിതത്തിനൊത്തു ചിന്തിക്കാനും ചരിക്കാനും എല്ലാ കുടുംബങ്ങൾക്കും കൃപ ലഭിക്കാൻ പ്രത്യേകം പ്രാർഥിക്കാം. കുടുംബങ്ങൾ ദൈവത്തിൽ അടിസ്ഥാനപ്പെട്ട് മുന്നോട്ടുപോകുമ്പോഴാണ് പാറയിൽ അടിസ്ഥാനമിട്ട ഭവനംപോലെ കുടുംബങ്ങൾ ഉറപ്പുള്ളതാവുന്നത്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.