ലത്തീൻ: ഡിസംബർ 25 തിങ്കൾ, ക്രിസ്തുമസിന്റെ സന്ദേശം

ഇന്ന് ക്രിസ്തുമസ്. മണ്ണും വിണ്ണും ഒന്നായിത്തീർന്ന സുന്ദരസുദിനത്തിന്റെ ഓർമ്മ.
വി. ലൂക്കാ സുവിശേഷമനുസരിച്ച്, ക്രിസ്തു പിറന്ന സന്ദേശം ആദ്യം ലഭിക്കുക ആട്ടിടയർക്കാണ്; തങ്ങളുടെ ജീവിതം സമർപ്പിച്ച് ആടുകൾക്കു കാവലിരിക്കുന്ന ആട്ടിടയർക്ക്. വലിയവനായ ദൈവം മന്നിൽ വന്നുപിറന്നത് ചെറിയവർക്കായി എന്നുകേട്ടിട്ടില്ലേ, അതുപോലെ ഈ ക്രിസ്തുമസ് നമ്മോട് ആഹ്വാനംചെയ്യുന്നതും അതുതന്നെ – ചെറിയവരാകുക, എളിമയുള്ളവരാകുക.

ക്രിസ്തുമസിന്റെ സന്ദേശവും ഇതല്ലേ. ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.’ ജീവിതത്തിൽ ഈ സമാധാനം അനുഭവിക്കണമെങ്കിൽ നാം എളിമയുള്ളവരാകണം. അങ്ങനെയുള്ളവരിലാണ് എന്നും സദ്വാർത്തകൾ ഉണ്ടാകുന്നത്; സമാധാനം വന്നുഭവിക്കുന്നത്. ക്രിസ്തുമസിന്റെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.