സീറോ മലബാര്‍ ഉയിര്‍പ്പ് അഞ്ചാം ബുധൻ മെയ്‌ 01 മത്തായി 13: 53-58 വിശ്വാസത്തിന്റെ ശക്തി

“ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ” എന്ന ശിഷ്യരുടെ അർഥനയ്ക്ക് യേശുവിന്റെ മറുപടി ഇങ്ങനെയാണ്: “നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ച്ചെന്നു വേരുറയ്ക്കുക എന്നുപറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.”

വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് യേശുവിന്റെ വാക്കുകൾ. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽവേണം നമ്മുടെ ശുശ്രൂഷകളൊക്കെ എന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്. അസാധ്യമെന്നു നമ്മൾ കരുതുന്നതെല്ലാം ദൈവത്തിനു സാധ്യമാണ്. പക്ഷേ, ആ സാധ്യതകളെ നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരണമെങ്കിൽ നമുക്ക് ദൈവത്തിലുള്ള വലിയ വിശ്വാസം വേണം. ദൈവത്തിൽ വിശ്വാസമുള്ളവൻ ഭൂമിയിൽ കരുത്തനാണ്‌. വിശ്വാസത്തിന്റെ കരുത്തിൽ നമ്മുടെ ശുശ്രൂഷകൾ ചെയ്യുക. അത്ഭുതങ്ങൾ നമുക്കു ദർശിക്കാനാവും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.