വിശ്വാസവിരുദ്ധ ഗൂഢാലോചനകൾ അപകടകരം: മാർ താഴത്ത്

സമീപകാലത്ത് കത്തോലിക്കാ സഭയ്‌ക്കെതിരെ അപകടകരമായ ഗൂഢാലോചനകൾ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നും സമൂഹം ഇതിൽ ജാഗ്രത പാലിക്കണമെന്നും തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വർക്കിങ് കമ്മിറ്റി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങൾ തങ്ങളുടെ രഹസ്യ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. സിനിമകളിലൂടെയും നവ സാങ്കേതിക മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വിശ്വാസവിരുദ്ധ പ്രചാരങ്ങൾ നടത്തുന്നു. ചാനൽ ചർച്ചകളിൽ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർച്ചയായി ഏകപക്ഷീയമായി അവതരിപ്പിച്ച് നിഷിപ്ത താത്‌പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.