ദൈവമഹത്വത്തിനായി അനേകരുടെ ദാഹമകറ്റുന്ന അജ്ഞാതൻ

ഏഴു വർഷമായി അനേകരുടെ ദാഹമകറ്റുന്ന അജ്ഞാതനായ വ്യക്തിയുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തി ശീതള പാനീയങ്ങൾ ആവശ്യക്കാർക്ക് പങ്കുവെച്ചാണ് വ്യത്യസ്തനാകുന്നത്.

തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ ദാനം ചെയ്യുന്നതിന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണ്. ആരാലും അറിയപ്പെടാതെ ദാനം ചെയ്യുമ്പോൾ ഇദ്ദേഹം കാംക്ഷിക്കുന്നത് ദൈവമഹത്വം മാത്രമാണ്. തണുപ്പുകാലത്ത് ചൂട് സൂപ്പും ചൂടുകാലത്തു തണുത്ത വെള്ളവും ദാനം ചെയ്താണ് ഈ അജ്ഞാതനായ മനുഷ്യൻ മാതൃകയാകുന്നത്‌. വളരെ ദരിദ്രനായ മനുഷ്യനാണിദ്ദേഹം. അതിനാൽ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ ദൈവം അതീവ താല്പര്യവാനാകും തീർച്ച.

എല്ലാം ദൈവമഹത്വത്തിനായി നൽകുന്ന വ്യക്തികൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതത്തിന്റെ സൗന്ദര്യം അപരർക്ക് നന്മ ചെയ്യുമ്പോഴാണ് വർദ്ധിക്കുന്നത് എന്നത് വീണ്ടും ആവർത്തിക്കപ്പെടുകയാണ് ഈ അജ്ഞാതനിലൂടെ. സോഷ്യൽ മീഡിയയിൽ വന്ന വാർത്ത ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി “എല്ലാം ദൈവമഹത്വത്തിനു വേണ്ടി” എന്നായിരുന്നു.