കുഞ്ഞുങ്ങൾക്ക് വിശുദ്ധരെ പരിചയപ്പെടുത്തി ആൽഫബെറ്റ് സെയിന്റ് ബുക്ക്

കുട്ടികളെ അക്ഷരമാല പഠിപ്പിക്കുകയും ഒപ്പം വിശുദ്ധരെ പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഒരു പുസ്തകം. ‘എബിസി ഗെറ്റ് ടു നോ ദി സെയിന്റ്സ് വിത്ത് മി’ എന്ന ഈ പുസ്തകം ഇ ഡബ്ള്യു ടി എൻ ആണ് തയ്യാറാക്കിയിരിക്കുന്നത്. ചർച്ച് പോപ്പ് ന്യൂസ് സൈറ്റിലെ എഡിറ്റർ കരോലിൻ പെർകിൻസ് ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

പാട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികൾക്ക് സ്വർഗ്ഗത്തിലെ കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. വിശുദ്ധരുടെ ഈ സ്നേഹം ചെറുപ്പം മുതൽ കുട്ടികളുമായി പങ്കിടാൻ കുടുംബങ്ങളെ സഹായിക്കുക എന്നതും ഈ പുസ്തകത്തിന്റെ മറ്റൊരുലക്ഷ്യം തന്നെ. “കുട്ടികളിൽ വിശ്വാസത്തിൽ അധിഷ്ഠിതമായ അടിത്തറയിടുന്നത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് പ്രായമാകുന്തോറും അത് നൽകുന്നില്ലെങ്കിൽ അവർ എവിടെയായിരിക്കുമെന്ന് അവർക്കു തന്നെ ചിന്തിക്കുവാനാവില്ല. ലോകം നമ്മുടെ കുട്ടികൾക്ക് അനുയോജ്യമായ മാതൃകകൾ നൽകുന്നതിൽ അൽപ്പം പിന്നോട്ടാണ്”- പെർകിൻസ് വെളിപ്പെടുത്തുന്നു.

വിശുദ്ധിയിൽ വളരുവാൻ ഓരോ കുട്ടിയേയും പ്രചോദിപ്പിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.