‘വാക്ക വാക്ക’ പാടിയ ആഫ്രിക്കൻ കുട്ടികൾ ഇപ്പോള്‍ ‘വാ വാ യേശു നാഥാ’ പാടുന്നു  

‘വാക്ക വാക്ക’ പാടാന്‍ താന്‍സാനിയയിലെ കുട്ടികള്‍ക്ക് അറിയാമായിരുന്നു. പക്ഷേ, ‘വാ വാ യേശു നാഥാ’ പാടാന്‍ അറിയില്ലായിരുന്നു. അത് പഠിച്ച് പാടിയപ്പോള്‍…

‘വാവാ ഈശോ നാഥാ’… അനേകം ആരാധനാവേദികളെ ധ്യാനാത്മകമാക്കിയ പാട്ട്. മലയാളികളുടെ മനസിലേക്കു യേശുവിനെ വിളിച്ചിറക്കിയ ഈ ഗാനം ആലപിച്ചു ശ്രദ്ധേയരായിരിക്കുകയാണ് ഒരു കൂട്ടം ആഫ്രിക്കക്കാരായ കുട്ടികൾ. ആഫ്രിക്കയിലെ കിബാംബയിലെ വിശുദ്ധ വിൻസെന്റ് ഡി പോൾ ഇടവകയിൽ നിന്നുള്ള കുട്ടികളാണ് വാവാ ഈശോ നാഥാ എന്ന ഗാനം ആലപിച്ചത്.

മഞ്ഞയും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പാട്ടിന്റെ ഈരടികൾക്കൊപ്പം ചലിച്ചു കൊണ്ടാണ് അവർ ഗാനം ആലപിച്ചത്. ഏകദേശം അറുപതോളം കുട്ടികൾ ചേർന്നു ആലപിച്ച ഈ ഗാനം അവരെ പഠിപ്പിക്കുന്നതിനും അവരെക്കൊണ്ട് പാടിക്കുന്നതിനും മുൻകൈ എടുത്തത് എംസിബിഎസ് വൈദികരാണ്.

മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒൻപതു വർഷമായി ആഫ്രിക്കൻ സേവനം ചെയ്തു വരുകയാണ് എംസിബിഎസ് സഭാംഗങ്ങള്‍.

സ്വാഹിലി ഭാഷ കലർന്ന മലയാളത്തോടെയാലപിച്ച ഗാനം താളവും ഈണവും തെറ്റാതെ വളരെ മനോഹരമായി ആണ് കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.