ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരം കരുതലോടെ’: ഓൺലൈൻ സെമിനാർ നാളെ

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തിൽ ഓൺലൈൻ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ സംഘടിപ്പിക്കുന്ന സെമിനാറിൽ അതിരൂപതയിലെ 7,8,9,10 ക്ലാസ്സുകളിലെ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കും.

അതിരൂപതയിലെ വിശ്വാസ പരിശീലന കമ്മീഷൻ, ചെറുപുഷ്പ മിഷൻ ലീഗ്, മീഡിയ കമ്മീഷൻ, കെ.സി.വൈ.എൽ, കാർട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കൗമാരക്കാർ അഭിമുഖീകരിക്കുന്ന മാനസിക വൈകാരിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ ക്ലാസ്സ് നയിക്കും.

കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, ഡോ. സിസ്റ്റർ ലീസാ എസ്.വി.എം, ഡോ. സിസി ജോസ് മഞ്ഞാങ്കൽ, ഡോ. അജിത് ജെയിംസ്, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ എന്നിവർ പ്രസംഗിക്കും. സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന സെമിനാർ അപ്നാദേശ് ടിവി യുട്യൂബ് ചാനലിൽ ലൈവായും ലഭ്യമാക്കും.

ഷൈനി സിറയക് ചൊള്ളമ്പേൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.