ഒരു ദിവസം ദൈവാനുഗ്രഹത്തോടെ തുടങ്ങാൻ സഹായിക്കുന്ന പ്രാർത്ഥന

ഒരു ദിവസം പ്രാർത്ഥനയോടെ ആരംഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെയുള്ള പ്രാർത്ഥന, ആ ദിവസത്തെ മുഴുവൻ മികച്ചതാക്കാൻ നമ്മെ സഹായിക്കുന്നു. ഒരു ദിവസം മുഴുവൻ ചെയ്തുതീർക്കേണ്ട ഊർജ്ജം നമുക്ക് ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പ്രാർത്ഥനയിലൂടെ ലഭിക്കും.

ദിവസത്തെ മുഴുവനായും അനുഗ്രഹദായകമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥന ഇതാ…

ദൈവമായ കർത്താവേ, സ്വർഗ്ഗത്തിനും ഭൂമിക്കും അധിപനായിരിക്കുന്ന പ്രതാപവാനായ പ്രഭോ, അങ്ങയുടെ പ്രകാശത്താൽ ഞങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും വാക്കുകളെയും പ്രവർത്തനങ്ങളെയും നിറയ്ക്കേണമേ. നിന്റെ നിയമത്താലും ആജ്ഞകളാലും ജീവിക്കുവാൻ ഈ ലോകത്തിലും സ്വർഗ്ഗത്തിലും ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ദിനത്തെ അവിടുത്തെ സാന്നിധ്യത്താൽ നിറക്കണമേ. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും അങ്ങ് കൂടെയുണ്ടായിരിക്കേണമേ. ഈ ദിനത്തിലെ ഓരോ നിമിഷത്തിലും ഞങ്ങൾക്ക് അങ്ങയെ മഹത്വപ്പെടുത്താൻ സാധിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.