എടത്വയില്‍ നിന്നുള്ള പെണ്‍കുട്ടി മാതാപിതാക്കളെ തേടുന്നു

പ്രളയത്തെ തുടര്‍ന്ന് എടത്വയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ ലീന വര്‍ഗീസ്‌ (15വയസ്) മാതാപിതാക്കളെ തേടുന്നു. പെണ്‍കുട്ടി ഇപ്പോള്‍, കടുവാകുളത്തെ എം. സി. ബി. എസ് എസ് പബ്ലിക് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്. കോട്ടയം, മണിപ്പുഴയ്ക്ക് അടുത്ത് കടുവാക്കുളത്താണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

ആലപ്പാട് വര്‍ഗീസ്‌ മത്തായി- ഷൈനി ദമ്പതികളുടെ മകളാണ്.  സെന്റ്‌ മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് ലീന.

ആലപ്പുഴ ജില്ലയിലെ എടത്വയില്‍ നിന്നും ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന്, രക്ഷാ സംഘം വന്നു ആളുകളെ അവിടെ നിന്ന് മാറ്റുകയായിരുന്നു. അയല്‍പക്കത്തെ വീട്ടിലായിരുന്ന കുട്ടിയെ മറ്റുള്ളവര്‍ക്കൊപ്പം കടുവാകുളത്തെ ദുരിതാശ്വാസ ക്യാമ്പിലെക്ക് കൊണ്ട് വരികയായിരുന്നു. പെണ്‍കുട്ടി സുരക്ഷിതമായി ക്യാമ്പിലുണ്ട്.

മാതാപിതാക്കള്‍ക്ക് ക്യാമ്പുമായി ബന്ധപ്പെടാം : ഫാ. ആന്‍ജോ- 9400598301

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.