‘40 ഡെയ്‌സ് ഓഫ് ലൈഫ് 2018’ ക്യാമ്പയിനു തുടക്കം കുറിച്ചു

’40 ഡെയ്‌സ് ഓഫ് ലൈഫ് 2018’ എന്ന ക്യാമ്പയിന്‍ ആരംഭിച്ചു. ചരിത്ര നേട്ടം കുറിച്ച് 415 നഗരങ്ങളാണ് ഈ പ്രചരണത്തില്‍ പങ്കെടുക്കുക.

“പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ ആരവം മുഴുവന്‍ നമ്മള്‍ സംഘാടകരിലും പ്രവര്‍ത്തകരിലുമാണ്. അവ മുന്നോട്ട് കൊണ്ട് പോകണോ അതോ തളര്‍ത്തണോ എന്ന് തീരുമാനിക്കുന്നതും നമ്മളാണ്,” ‘40 ഡെയ്‌സ് ഓഫ് ലൈഫ്’ -ന്റെ പ്രസിഡന്റ്‌ ആയ ഷാൻ കാര്‍ണി രേഖപ്പെടുത്തി.

2007-ലാണ് ഇത്തരം ഒരു ക്യാമ്പയിനു തുടക്കമിടുന്നത് തന്നെ. വസന്തത്തിലും ശിശിരകാലത്തിന്റെ ആരംഭ ഘട്ടത്തിലുമാണ് ഇത്തരത്തില്‍ ഉള്ള യോഗങ്ങള്‍ നടത്തപ്പെടുന്നത്. പ്രാർത്ഥനയും ഉപവാസവും സമാധാനപരമായ ആരാധനയും ഒക്കെ സമര ആയുധമാക്കി  ഗർഭച്ഛിദ്രം അവസാനിപ്പിക്കുന്നതിനും മരണത്തിന്റെ പാതയില്‍ നിന്ന് ജീവിതത്തിന്‍റെയും പ്രതീക്ഷയുടെയും പാതയിലേക്ക് ആളുകളെ നയിക്കുന്നതിനുമായി ദൈവത്തോട് അപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ നടത്തപ്പെടുന്നത്.

ഗർഭഛിദ്രത്തിൽ നിന്ന് 14,600 ജീവനുകളെ രക്ഷിക്കാന്‍ 40 ഡേയ്സ് ഓഫ് ലൈഫിന് സാധിച്ചിട്ടുണ്ട്. 50 രാജ്യങ്ങളിലെ 769 നഗരങ്ങളിൽ 5,600 കാമ്പയിനുകളാണ് വോളന്റിയര്‍മാര്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ 750,000 പേർ പങ്കെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.