നിരാശയെ അകറ്റാന്‍ നാല് മാര്‍ഗ്ഗങ്ങള്‍

നിരാശ ഇന്നത്തെ സമൂഹത്തെയും ആളുകളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു തിന്മയാണ്. നമ്മുടെ കുറവുകളും ഇല്ലായ്മകളും മാത്രം നോക്കിയുള്ള ഒരു ജീവിതം. ഒറ്റപ്പെടലുകള്‍, ചില തോന്നലുകള്‍… നിരാശയ്ക്ക് കാരണം പലതാണ്.

ഈ നിരാശയെ ഇല്ലാതാക്കുവാന്‍ ചില വഴികള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് നാം ആരാണെന്നു തിരിച്ചറിയുക എന്നത് തന്നെയാണ്. നിരാശയെ അകറ്റാന്‍ ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

1 . നെഗറ്റീവ് ചിന്തകള്‍ കണ്ടെത്താം

നിരാശയെ അകറ്റുവാനുള്ള ആദ്യ പടി അതിനു കാരണമായ കാര്യങ്ങള്‍, ചിന്തകള്‍ കണ്ടെത്തുക എന്നതാണ്. നമ്മുടെ ജീവിതത്തില്‍ നമ്മെ അസ്വസ്ഥരാക്കുന്ന ചിന്തകള്‍ ഒരു ബുക്കില്‍ എഴുതുക. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ നാം കളയുന്നത് പോലെ ഈ ചിന്തകളും ഓരോന്നോരോന്നായി മാറ്റാന്‍ ശ്രമിക്കുക. ഒരു ദിവസം കൊണ്ട് നടക്കുന്ന ഒന്നല്ല ഇത്. സമയം എടുക്കും. ഇടക്കിടെ നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ എന്ന് നോക്കുന്നതും നന്നാണ്.

2 . സ്വയം ചോദ്യങ്ങള്‍ ചോദിക്കാം 

നമുക്ക് നമ്മോടു തന്നെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയണം. നമ്മുടെ പ്രശ്നങ്ങള്‍ എന്താണെന്നു നാം കണ്ടെത്തി കഴിഞ്ഞാല്‍ എന്ത് കൊണ്ട് ഞാന്‍ ഇങ്ങനെ ആയി ? ഇതില്‍ നിന്ന് എങ്ങനെ പുറത്തു കടക്കും ? തുടങ്ങിയ ചോദ്യങ്ങള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാന്‍ കഴിയണം. അങ്ങനെ നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്തുവാന്‍ കഴിയും.

3 . ജീവിതം ആസ്വദിക്കാം

നമുക്ക് ദൈവം തന്നിരിക്കുന്ന ചെറിയ ജീവിതത്തിലെ സന്തോഷങ്ങളും നന്മകളും കണ്ടെത്താം. മറ്റുള്ളവരെ നോക്കി ജീവിക്കാതെ നമ്മുടെ ഉള്ള കഴിവുകളെ കണ്ടെത്തി വളര്‍ത്തുവാനും കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുവാനും ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ സന്തോഷകരമായി തീരും. നിരാശ വിട്ടകലും.

4 . നമ്മെ തന്നെ ശക്തിപ്പെടുത്താം

നമ്മെ മനസിലാക്കുവാനും സ്നേഹിക്കുവാനും നാം ആഗ്രഹിക്കുന്ന പോലെ മറ്റാര്‍ക്കും കഴിയണം എന്നില്ല. അതിനാല്‍ തന്നെ മറ്റുള്ളവരില്‍ അമിതമായി ആശ്രയിക്കാതെ നമ്മെ തന്നെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കാം. ഇതെനിക്ക് പറ്റും, എന്ന ചിന്ത, തോല്‍ക്കില്ല എന്ന് ദൃഢനിശ്ചയം അത് നിങ്ങളെ മുന്നോട്ട് നയിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.