മിഷൻ സഭാ പ്രബോധനം 10: EVANGELII NUATIANDI

EVANGELII NUATIANDI – Evangelization in the Modern world,  Pope Paul VI, Dec. 8, 1975.

സഭയുടെ പ്രാഥമിക ഉത്തരവാദിത്വം ആയ സുവിശേഷ പ്രഘോഷണത്തെ കൂടുതൽ തീഷ്ണതയുള്ളത് ആക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പോൾ ആറാമൻ മാർപാപ്പ Evangelii Nuatiandi എഴുതുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പത്താം വാർഷികത്തിൽ സുവിശേഷ പ്രഘോഷണത്തിൽ സഭയ്ക്കുള്ള വളർച്ചയും, സഭയിൽ ഒരു നവീകരണത്തിനുള്ള വിളിയുമാണ് പാപ്പാ ഇതിലൂടെ നൽകുന്നത്.

സഭയിലെ ആനുകാലിക പശ്ചാത്തലത്തിൽ സുവിശേഷ പ്രഘോഷണത്തിൽ സഭയ്ക്ക് വരുത്തേണ്ട മാറ്റങ്ങൾ ആണ് മാർപാപ്പ ഊന്നി പറയുന്നത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, സുവിശേഷ പ്രഘോഷണത്തെ ആനുകാലിക പശ്ചാത്തലത്തിൽ പുനർവ്യാഖ്യാനം ചെയ്യുകയാണ് ഇവിടെ. സുവിശേഷ പ്രഘോഷണം പുരോഹിതരുടെയോ സമർപ്പിതരുടെയോ  മാത്രം ഉത്തരവാദിത്വം അല്ലെന്നും സഭയിലെ ഓരോ വിശ്വാസികളും അവരുടെ ജീവിതാന്തസിൽ നിന്നു കൊണ്ട് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

ആറാമത്തെ അധ്യായത്തിൽ സുവിശേഷ പ്രഘോഷണത്തിന്റെ ഉത്തരവാദിത്തപ്പെട്ടവർ ആരൊക്കെയെന്ന് ലേഖനം എടുത്തുപറയുന്നു. ഇതനുസരിച്ച് പത്രോസിന്റെ പിൻഗാമി എന്നനിലയിൽ  മാർപ്പാപ്പയും, തുടർന്ന് മെത്രാൻ സംഘവും, പുരോഹിതരും സമർപ്പിതരും ഇതിൽപ്പെടുന്നു. ഇതിനെല്ലാം ഉപരിയായി അല്മായർ ആണ് ഇതിൽ പ്രധാനപ്പെട്ട പങ്കുവെക്കേണ്ടത് എന്ന് പാപ്പ ഓർമിപ്പിക്കുന്നു. അൽമായരുടെ എല്ലാ ഭക്ത സംഘടനകളും കുടുംബ കൂട്ടായ്മകളും യുവതീ യുവാക്കളും സുവിശേഷ പ്രഘോഷണത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടവരാണ്. പ്രിയപ്പെട്ടവരെ, സഭാ പഠിപ്പിക്കുന്ന ഈ ഉത്തരവാദിത്വം അസാധാരണ പ്രേക്ഷിത മാസത്തിൽ നമുക്ക് ഒരിക്കൽ കൂടി ഓർക്കാം. ജീവിതത്തിൽ പ്രാവർത്തികമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.