ലെബനോനിലെ അത്ഭുത കുരിശുമരം

ഫോട്ടോ ഫീച്ചര്‍ – ദേവദാരു മരത്തിലെ ക്രൂശിതരൂപം

ചില കാര്യങ്ങള്‍ തീര്‍ച്ചയായും അത്ഭുതമാണ്. അതിലൊന്നാണ് ലെബനോനിലെ അത്ഭുത കുരിശുമരം. ലെബനോനിലെ വടക്ക് ‘ദൈവത്തിന്റെ ദേവദാരു വനം’ എന്നറിയപ്പെടുന്ന ദേവദാരു വൃക്ഷങ്ങളുടെ ഒരു കാടുണ്ട്. നൂറ്റാണ്ടുകള്‍ പ്രായമുള്ള ഒട്ടനവധി ദേവദാരു മരങ്ങള്‍ ഈ കാട്ടിലുണ്ട്. കാഴ്ചക്കാര്‍ക്ക് സുന്ദരമായ ദൃശ്യമാണ് ഈ ദേവദാരു വനം. ഈ ദേവദാരു വനത്തിലെ ക്രൂശിതരൂപത്തിലുള്ള ഒരു ദേവദാരു മരമാണ് ഇപ്പോള്‍ അത്ഭുതമായി ലോകമെങ്ങും അറിയപ്പെടുന്നത്.

ഒരു ഉണങ്ങിയ ദേവദാരു മരത്തിലാണ് ഈ ‘അത്ഭുതം!’ കുരിശില്‍ കിടക്കുന്ന ഈശോയുടെ രൂപമാണ് ഈ മരത്തിന്.

pic-1

സത്യത്തില്‍ ഇതൊരു ശില്പിയുടെ കരവിരുതാണ്- ലെബനീസ് കവിയും ചിത്രകാരനും ശില്‍പിയുമായ റൂഡി റെഹിമിന്റെ. കഠിനപരിശ്രമത്തിന്റെയും ക്ഷമയുടേതുമായ 5-6 വര്‍ഷങ്ങള്‍ എടുത്തു ഇത് പൂര്‍ത്തിയാക്കാന്‍.

rude

ലെബനോനിലെ ദേവദാരുകളെക്കുറിച്ച് ബൈബിളില്‍ നിരവധി പരാമര്‍ശനങ്ങങ്ങളുണ്ട്. ”കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെ തകര്‍ക്കുന്നു. കര്‍ത്താവ് ലെബനോനിലെ ദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു” സങ്കീ 29:5).

ഏശയ്യായുടെ പുസ്തകം രണ്ടാം അധ്യായം 13-ാം വാക്യം തുടങ്ങുന്നത് ഇങ്ങനെയാണ് ”ലെബനോനിലെ ഉന്നതമായ ദേവാദാരുവിനും…” ഇങ്ങനെ നിരവധി സ്ഥലത്ത് ബൈബിളില്‍ ദേവദാരുകളെക്കുറിച്ചുള്ള വചനങ്ങള്‍ നമുക്കു കണ്ടെത്താനാകും.

2007 ജൂണിലാണ് ലൊവ്‌പ്പോ 1 ഈ ചിത്രം ആദ്യമായി ക്യാമറയില്‍ പകര്‍ത്തുന്നത്.

Photo taken in 2007
Photo taken in 2007

എന്നാല്‍ 2015 ജൂലൈ 24-ന് ജയിംസ് മോറല്‍ എടുത്ത് ഫേസ്ബുക്കില്‍ ഇട്ട ചിത്രമാണ് ലോകമെങ്ങും പ്രസിദ്ധമായത്. ‘ദൈവത്തിന്റെ നന്മയുടെ ശക്തി’ (The Power of God’s Goodness) എന്നായിരുന്നു ആ ചിത്രത്തോടൊപ്പം ചേര്‍ത്തിരുന്ന്.

Photo taken in 2015
Photo taken in 2015

ഏതായാലും യേശുവിന്റെ കുരിശുമരണം ചിത്രീകരിച്ചിരിക്കുന്ന ഈ ദേവദാരു മരം നമ്മെ അതിശയപ്പെടുത്തുകയും കൂടുതല്‍ പ്രാര്‍ത്ഥനാനുഭവത്തിലേക്ക് നയിക്കുകയും ചെയ്യും.

ഈ ഒരു മരത്തില്‍ മാത്രമല്ല, ഇത്തരമൊരു അത്ഭുതചിത്രം.

pic-2

മറ്റു ദേവാദാരു മരങ്ങളിലും ശില്‍പിയായ റൂഡി റെഹിമിന്റെ കരവിരുതുണ്ട്.

pic-3

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.