ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 5 ഇസഹാക്ക്

സത്യ ദൈവത്തെ ആരാധിക്കുന്നവർ അബ്രാഹത്തിന്റെ അഗ്നി പരീക്ഷണങ്ങളിൽ നിന്നും ബലി അർപ്പണം ജീവിതത്തിൽ അത്യന്ത്യാപേക്ഷിതമാണന്നു മനസ്സിലാക്കുന്നു. തന്റെ ഏക പുത്രനെ ബലി കഴിക്കാൻ ദൈവം അബ്രാഹത്തോടാവശ്യപ്പെടുമ്പോൾ – ദൈവത്തിനു എല്ലാം നൽകാൻ അവൻ തയ്യാറായി.- ദൈവീക വാഗ്ദാനങ്ങളെല്ലാം സാക്ഷാത്കരികേണ്ടത് ഇസഹാക്കിലൂടെ മാത്രമാണന്നറിഞ്ഞിട്ടും അബ്രാഹം മകനെ ബലി അർപ്പിക്കാൻ തയ്യാറാക്കുന്നു. ദൈവ പിതാവു തന്റെ ഏകജാതനെ ലോക രക്ഷക്കായി ബലി നൽകുന്നതിന്റെ മുന്നാസ്വാദനം ആയിരുന്നു അബ്രഹാമിന്റെ സമർപ്പണം.

ബലിമൃഗം താനാണന്നറിഞ്ഞിട്ടും പിതാവിനോടു സഹകരിക്കുന്ന ഇസഹാക്കിൽ ക്രിസ്തുവിന്റെ മറു രൂപമുണ്ട്. സഹോദരങ്ങൾക്കു വേണ്ടി ബലിയാകാൻ സ്വയം തയ്യാറാകുന്നവരെല്ലാം ആഗമന കാലത്തിലെ മംഗള വാർത്തകളാണ്. അപരന്റെ സുസ്ഥിതിക്കും ഉന്നമനത്തിനും വേണ്ടി സ്നേഹപൂർവ്വം ത്യാഗം സഹിക്കുന്നവരെല്ലാം പുതിയ നിയമത്തിലെ ഇസഹാക്കു മാരാണ്. അവരുടെ ജീവിതത്തിൽ ക്രിസ്തു എന്നും സുഖമുള്ള ഓർമ്മയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.