ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

ഒടുവില്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത എത്തി. യെമനില്‍ നിന്നും ഐസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായിരിക്കുന്നു. യെമനില്‍ നിന്നും സുരക്ഷിതമായി ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെത്തിയ അദ്ദേഹം ഉടന്‍ കേരളത്തില്‍ എത്തുമെന്നും അറിയുന്നു.

ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അവസരോചിതമായ ഇടപെടലിന്‍റെ ഫലമാണ് ഫാ. ഉഴുന്നാലിന്റെ മോചനമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫാ. ഉഴുന്നാലിന്റെ മോചന വാര്‍ത്തയോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ നിന്ന് ഫാ. ഉഴുന്നാലിനെ ഐസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മോചനദ്രവ്യമായി വലിയ തുകയാണ് ഭീകരര്‍ ആവശ്യപ്പെട്ടത്. പാലാ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലില്‍ സലേഷ്യന്‍ സഭാംഗമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.