ദൈവം ഏല്‍പ്പിച്ച ദൌത്യം തുടരും: ഫാ. ടോം ഉഴുന്നാലില്‍

തന്‍റെ മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഫ. ടോം ഉഴുന്നാലിലിന്‍റെ വീഡിയോ സന്ദേശം. ദൈവം  ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം പൂര്‍ത്തികരിക്കുവാനായി ഇനിയും താന്‍ തിരിച്ചെത്തും എന്ന സന്ദേശമാണ് ഫാ. ടോമിന്‍റെ വാക്കുകളില്‍ നിഴലിച്ചത്.

558 ദിവസങ്ങള്‍ നീണ്ട തടങ്കല്‍ ജീവിതം തന്നെ ശാരീരികമായി മാത്രമാണ് തളര്ത്തിയതെന്നും ദൈവത്തിന്‍റെ അനന്തപരിപാലനയില്‍ എപ്പോഴും ശരണപ്പെട്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുകയും അവര്‍ക്കെല്ലാം ധാരാളം ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്താണ് ടോം അച്ചന്‍ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.