ഫാ. ടോം ഉഴുന്നാലിനുമായി കര്‍ദിനാള്‍ ക്ലീമിസ് ബാവ ഫോണില്‍ സംസാരിച്ചു

തിരുവനന്തപുരം: വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാലിലുമായി സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചൊവ്വാഴ്ച രാത്രി ടെലിഫോണില്‍ സംസാരിച്ചതായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫാ. ടോമിന്റെ മോചനത്തിന് മാര്‍പാപ്പയുടെ ഇടപെടല്‍ ഏറെ സഹായകമായി. ടോമച്ചന്റെ മോചനം സംബന്ധിച്ച് ഇടപെടല്‍ ഉണ്ടാവണമെന്ന കാര്യത്തില്‍ മാര്‍പാപ്പയോടും വത്തിക്കാനിലെ മറ്റു കര്‍ദിനാള്‍മാരോടും വ്യക്തിപരമായി സംസാരിച്ചിരുന്നു. വത്തിക്കാനും ഒമാന്‍ ഭരണകൂടവുമായി നടത്തിയ ഇടപെടലാണ് ഏറ്റവുമൊടുവില്‍ ഗുണപരമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോചനത്തിനായി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയണമെന്നു ടോമച്ചന്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അച്ചന്‍ ഏറെ ക്ഷീണിതനാണെന്നു സംഭാഷണത്തില്‍ നിന്നും വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.