തൃശൂര്‍ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍: ഗതാഗതം സ്തംഭിച്ചു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

15 കിലോമീറ്റര്‍ നീളത്തിലാണ് ഇവിടെ ഗതാഗതക്കുരുക്ക്. കുതിരാനില്‍ മണ്ണിടിഞ്ഞത് മൂലം ഇന്നലെ രാത്രി മുതല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇവിടെ വാഹനക്കുരുക്ക് നേരിട്ടത്. നിലവിലുള്ള വാഹനങ്ങളെ കടത്തി വിടാനുള്ള മാര്‍ഗങ്ങള്‍ ഇവിടെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അന്യ സംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പടെ പലതും ഈ കുരുക്കില്‍പെട്ട് കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.