റാന്നിയിൽ മഴ കുറയുന്നു; പക്ഷേ ആശങ്ക ഒഴിയുന്നില്ല

മഴയുടെ ശക്തി റാന്നിയിൽ മഴ കുറയുന്നുവെങ്കിലും ആശങ്ക ഒഴിയുന്നില്ല. റാന്നിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ മൂന്നു സ്പീഡ് ബോട്ടുകളാണ് പത്തനംതിട്ടയ്ക്കായി നല്‍കിയത്.

സ്പീഡ് ബോട്ടുകളില്‍ ഒന്ന് റാന്നിക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ റാന്നിയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാസേന ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വേണ്ട നടപടികള്‍ ചെയ്യുന്നതുമുണ്ട്. വായു മാര്‍ഗം പലരെയും ഇവിടെ നിന്നും സൈന്യം രക്ഷിക്കുന്നുണ്ട്. എന്നാല്‍ ചെറുകോല്‍പ്പുഴ പോലെയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.