പറക്കുന്ന 5 വിശുദ്ധർ

ദൈവീക ഇടപെടൽ മൂലം ഈ അഞ്ചു വിശുദ്ധർ ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ചു പറന്നു.

പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രപഞ്ച നിയന്താവായ ദൈവത്തിനു ചില പ്രാപഞ്ചിക നിയമങ്ങൾ ചില സമയത്തു മാറ്റി മറിക്കാൻ കഴിയും, ബൈബളിൽ ഉടനീളം ഇതു കാണാൻ കഴിയും നമ്മുടെ അനുദിന ജീവിതത്തിലും ഇതു നമുക്കു ദർശിക്കാൻ കഴിയും. താഴെപ്പറയുന്ന വിശുദ്ധരുടെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്

ജീവിത പരിശുദ്ധി ഏതൊരു വിശുദ്ധ ജീവിതത്തിന്റെയും കാതലായ ഘടകമാണ് . ചിലപ്പോൾ ദൈവം വിശുദ്ധർക്ക് അതിമാനുഷിക കഴിവുകൾ നൽകുന്നു. ചില വിശുദ്ധർ രോഗികളെ സുഖപ്പെടുത്തുന്നു. അതിമാനുഷികമായി പീഡനങ്ങളെ അതിജീവിക്കുന്നു. മറ്റു ചിലർ ഭാവി പ്രവചിക്കുന്നു, വേറെ ചിലർ കൊടിയ തപസ്സനുഷ്ഠിക്കുന്നു. ചരിത്രത്തിലുടനീളം ദൈവീക കരത്താൽ പറക്കന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട് . ദൈവം ഉപകരണമാക്കിയ 5 വിശുദ്ധരെ നമുക്കു പരിചയപ്പെടാം.

വി.ജോസഫ് കുപ്പർത്തിനോ

വിശുദ്ധരുടെ ഇടയിൽ അതുല്യമായ ഒരു ദാനത്താൽ അനുഗ്രഹീതനായിരുന്നു വി.ജോസഫ് കുപ്പർത്തിനോ . അദേഹത്തിന് പറക്കാൻ കഴിയുമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ ഇറ്റലിയിലാണ് ജോസഫ് ജനിച്ചത്. ജനിക്കുന്നതിനു മുമ്പേ പിതാവു മരണമടഞ്ഞു. കുടുംബം സാമ്പത്തിക പരാധീനതയിലായി. യേശുവിന്റെ ജനനം പോലെ ജോസഫിന്റെ ജനനവും ഒരു കാലിത്തൊഴിത്തിൽ ആയിരുന്നു.
കുട്ടിക്കാലം മുതൽക്കേ ആത്മീയ നിർവൃതിയും ദർശനങ്ങളും ജോസഫിന് ഉണ്ടാകുമായിരുന്നു. അദേഹത്തിനു മാനസികവും ബൗദ്ധീകവുമായ വൈകല്യങ്ങൾ ഉണ്ടായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു.

ആത്മീയ കാര്യങ്ങളിൽ തൽപരനായിരുന്ന യുവാവായ ജോസഫ് തന്റെ സ്വന്തം നാട്ടിലെ Conventual Franciscan ആശ്രമത്തിൽ അംഗമാകാൻ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നിട് അടുത്ത നഗരത്തിലെ Franciscan Capuchin ആശ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു .ഒരു തുണ സഹോദരനായി ജോസഫിനെ അവർ അവിടെ സ്വികരിച്ചു. ആ പരിശ്രമം അധിനാൾ നീണ്ടു നിന്നില്ല, തുടർച്ചയായി ഉണ്ടായ ആത്മിയ നിർവൃതികൾ(religious ecstasies) ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കി.

വിട്ടിൽ തിരിച്ചെത്തിയ ജോസഫ് Conventual Franciscan ആശ്രമത്തിൽ പ്രവേശനത്തിനായി വീണ്ടും സമീപിച്ചു. ജോസഫിന്റെ വർഷങ്ങൾ നീണ്ട സന്യാസ അരൂപിയും, ലളിതജീവിതവും, സന്യാസാശ്രമത്തിന്റെ വാതിൽ തുറപ്പിച്ചു. പഠനത്തിലെ വൈകല്യങ്ങൾ പൗരോഹിത്യ പരിശീലനത്തിൽ പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, പരീക്ഷാ വേളകളിൽ അതിമാനുഷികമായ സഹായങ്ങളാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജോസഫിനായി. പിന്നീട് ജോസഫ് പുരോഹിതനായി അഭിഷിക്തനായി.
പിന്നീടാണ് പറക്കൽ യജ്ഞം ആരംഭിക്കുന്നത്.
വി.കുർബാന അർപ്പിക്കുന്നതിനിടയിൽ ആത്മീയ നിർവൃതിയിൽ ലയിച്ച് ജോസഫച്ചൻ അന്തരീക്ഷത്തിലുടെ ചരിക്കുമായിരുന്നു. സ്വന്തം മുറിയിൽ യാമപ്രാർത്ഥനകൾ ചെല്ലുന്ന സമയവും അന്തരീക്ഷത്തിലൂടെ അദ്ദേഹം പറക്കുമായിരുന്നു. പൊതു പ്രദിക്ഷണ സമയങ്ങളിൽ ഈ പറക്കൽ തുടങ്ങിയതോടെ എല്ലാവരും ഇതേപ്പറ്റി അറിയാനിടയായി. മാർപാപ്പായുമായുള്ള ഓഡിയൻസിനിടെ ഒരിക്കൽ ജോസഫ് അന്തരിക്ഷത്തിലുടെ പറന്നു. വളരെ പെട്ടന്നു തന്നെ ഈ പറക്കലിന് പ്രചുരപ്രചാരം ലഭിച്ചു. ഈ അത്ഭുത പറക്കൽ കാണാൻ ആളുകൾ ആശ്രമത്തിലേക്ക് ഒഴുകി.

ജോസഫിന്റെ പറക്കൽ അധികാരികകളെ കൂടുതൽ പ്രശ്നങ്ങളിലാക്കി.അതിനുള്ളകാരണങ്ങൾ രണ്ടായിരുന്നു. ആശ്രമ ജീവിതത്തിന്റെ അച്ചടക്കത്തിനും ധ്യാന്യാത്മകതയ്ക്കും ഈ പറക്കൽ മൂലം ഭംഗം വരുത്തുന്നു, എന്നതായിരുന്നു ഒന്നാമത്തേതെങ്കിൽ, ദുർമന്ത്രവാദമായി ബന്ധപ്പെടുത്തി ഈപ്പറക്കലിനെ പലരും വ്യാഖ്യാനിച്ചു എന്നതായിരുന്നു രണ്ടാമത്തെ പ്രശ്നം. തൽഫലമായി സന്യാസാധികാരികൾ ജോസഫിനെ മറ്റു പല ആശ്രമങ്ങളിലേക്കും സ്ഥലം മാറ്റിയെങ്കിലും ജോസഫിന്റെ ഈ ദിവ്യ പറക്കൽ അവസാനിപ്പിക്കാൻ സാധിച്ചില്ല. വലിയ അധ്വാനങ്ങളുടെയും, പീഡനങ്ങളുടെയും, സംശയങ്ങളുടെയും, അതൃപ്തികളുടെയും നടുവിലും ജോസഫച്ചൻ തന്റെ ക്രൈസ്തവ വിശ്വാസവും, ക്രിസ്തുവിനോടുള്ള ആത്മസമർപ്പണവും നിരന്തരം കാത്തുസൂക്ഷിച്ചു.അറുപതാം വയസ്സിൽ സ്വർഗ്ഗീയ ഭവനത്തിലേക്ക് ജോസഫ് യാത്രയായി .നൂറു വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1962 ൽ പുറത്തിറങ്ങിയ The Reluctant Saint എന്ന സിനിമ ജോസഫിന്റെ ജീവിതാവിഷ്കാരമാണ്.

വി.ജോസഫ് കുപ്പർത്തിനോ വൈമാനികരുടെയും, വിമാനയാത്രക്കാരുടെയും, ബഹിരാകാശ യാത്രക്കാരുടെയും, ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെയും, പഠന വൈകല്യമുള്ള വിദ്യാർത്ഥികളുടെയും മധ്യസ്ഥനാണ്

വി. പാദ്രേ പീയോ

വളരെയധികം അതിമാനുഷിക വരങ്ങളാൽ ദൈവം അനുഗ്രഹിച്ച ഒരു എളിയ വിശുദ്ധനാണ് വിശുദ്ധ പാദ്രേ പീയോ . ഒരിക്കൽ വിശുദ്ധ പിയോയുടെ പക്കൽ കുമ്പസാരിക്കുന്നതിനായി വിശ്വാസികൾ ക്യൂ നിൽക്കുകയായിരുന്നു. പൊടുന്ന നേ അവരുടെ തലയ്ക്കു മുകളിലൂടെ വിശുദ്ധ പീയോ പറന്നു നടക്കുന്നതു അവർ കണ്ടു. അത്ഭുത പരതന്ത്രരായ ഒരാൾ വായുവിലൂടെ നടക്കുന്നത് എങ്ങനെയുണ്ട് എന്ന് അദ്ദേഹത്തോടു ചോദിച്ചു. എന്റെ കുട്ടി ഇതും ക്നിലത്തു നടക്കുന്നതു പോലെയുള്ളു”.

വിശുദ്ധ ഫ്രാൻസീസ് അസ്സീസി

ഒരിക്കൽ പ്രാർത്ഥനയുടെ സമയത്തു ഫ്രാൻസീസ് മുകളിലേക്കു ഉയരുന്നതു കൂടെയുള്ള സഹോദരന്മാർ ദർശിച്ചു. ഫ്രാൻസിസ് അസീസ്സിയുടെ വിശുദ്ധിയെ ദൈവം അംഗീകരിക്കുന്നതിന്റെ തെളിവായാണ് ഈ പറക്കൽ അവർ മനസ്സിലാക്കിയത്.

വിശുദ്ധ അൽഫോൻസ് ലിഗോരി

ദിവ്യരക്ഷക സഭയുടെ സ്ഥാപകനായ വിശുദ്ധ അൽഫോൻസ് ലിഗോരിയെ ദൈവം ബൈലോക്കേഷൻ (ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) എന്ന വലിയ കൃപ നൽകി അനുഗ്രഹിച്ചിരുന്നു. ഒരിക്കൽ ജനകൂട്ടത്തിനിടയിൽ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നിലത്തു നിന്നു എതാനും അടി ഉയർന്നു അവരോടു സംസാരിക്കുന്ന അൽഫോോൻസിനെ കണ്ടു വിശ്വാസികൾ ദൈവത്തെ മഹത്വവപ്പെടുത്തി

വിശുദ്ധ മാർട്ടിൻ ഡീ പോറസ്

ഡോമിനിക്കൻ സന്യാസസഭയിലെ തുണ സഹോദരനായിരുന്ന ലീമായിലെ വിശുദ്ധ മാർട്ടിൻ ഡീ പോറോസിനെ നിരവധി അതിമാനുഷക ശക്തികൾ നൽകി ദൈവം അനുഗ്രഹിച്ചിരുന്നു. ലീമാ നഗരത്തിൽ പകർച്ചവ്യാധി പടർന്നു പിടിച്ച അവസരത്തിൽ പല സ്ഥലങ്ങളിലും ഒരേ സമയത്തു വിശുദ്ധ മാർട്ടിനെ കാണാൻ കഴിയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.