പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിന്

കോട്ടയം: പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിനു നല്‍കി ആദരിക്കും. ഉപരാഷട്രപതി വെങ്കയ്യ നായിഡു ഉഴുന്നാലിനു അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭായി കന്‍ഹയ്യയുടെ ചരമ ദിനമായ സെപ്റ്റംബര്‍ 20 ഈ വര്‍ഷം മുതല്‍ ജീവകാരുണ്യ ദിമായി ആചരിക്കാനും തീരുമാനമായിട്ടുണ്ട്. ഫാ. ടോം ഉഴുന്നാലിനു അവാര്‍ഡ് സമ്മാനിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളായ സുനില്‍ സി. കുര്യന്‍, ബാബു പ്രസാദ്, ജോസഫ് ഫിലിപ്പ്, കുര്യന്‍ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.