ഫാ. ടോമിന്റെ ഐസ്സ് തടവറ ജീവിതാനുഭവം: അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം

ഫാ. ടോം ഉഴുന്നാലിൽ റോമിൽ സലേഷ്യൻ വാർത്താ ഏജൻസിയായ  ANS (Agenzia Info Salesina) നു നൽകിയ അഭിമുഖത്തിന്റെ സമ്പൂർണ്ണ സ്വതന്ത്ര മലയാള വിവർത്തനം.

“ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ എനിക്ക് സാധിച്ചിരുന്നോള്ളൂ… ഒരു നീണ്ട കാത്തിരിപ്പായിരുന്നു … വേറെ എന്താണ് ചെയ്യണ്ടത് എന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ലയിരുന്നു.. ” ഭീകരരുടെ കൈകളില്‍ നിന്ന് മോപിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ തന്റെ 18 മാസം നീണ്ട കാത്തിരിപ്പിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

ഫാ. ടോം എങ്ങനെയാണ്  നീണ്ട പതിനെട്ടു മാസങ്ങൾ  തടങ്കലിൽ  താങ്ങൾ ചെലവഴിച്ചത്? അവർ താങ്ങളോടു എങ്ങനെയാണ് പെരുമാറിയിരുന്നത്? 

ഇതു വലിയൊരു കാത്തിരിക്കലായിരുന്നു. പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നു എനിക്കറിയില്ലായിരുന്നു. കുറച്ചു ദിവസങ്ങൾ മാത്രമേ അവർ എന്റെ കൈകളും കാലുകളും ബന്ധിച്ചിരുന്നുള്ളു.

എനിക്കു സാധിക്കുന്ന അത്രയും നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഈ സമയം ഞാൻ ചിലവഴിച്ചു. എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കുകയും എന്റെ ടെക്നിക്കൽ ക്ലാസുകളെപ്പറ്റി ചിന്തിക്കുകയും കുറേ പാഠങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്നു, എല്ലാ രാത്രികളിലും ഞാൻ ഉറങ്ങിയിരുന്നു. ഇതുപോലെയാണ് അവര്‍ തടവിലാക്കിയ എന്റെ എല്ലാ ദിവസങ്ങളും കടന്നുപോയത്.

 പുറം ലോകത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ഞാൻ ഒന്നും അറിയുകയോ  എവിടെയാണു തടവിലാക്കായിരിക്കുന്നതു എന്നോ ഞാൻ അറിഞ്ഞിരുന്നില്ല.

എന്നെ തടവിലാക്കിയവർ എന്നോടു മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. മൂന്നു നേരവും അവർ എനിക്കു ഭക്ഷണം നൽകി. ഒരിക്കൽ എന്നെക്കുറിച്ചും, എന്റെ കുടുംബത്തേക്കുറിച്ചും, ഞാൻ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും എനിക്കറിയാവുന്ന വ്യക്തികളെക്കുറിച്ചും വിശദമായി അവർ ചോദിച്ചു മനസ്സിലാക്കി.

ഞാൻ അവരുടെ ബദ്ധി ആയിരുന്നു ദിവസം മുഴുവനും സ്പോഞ്ചു പോലുള്ള ഒരു വസ്തുവിൽ നിലത്താണു ഞാൻ ഇരുന്നിരുന്നത്. എന്റെ കൈകളും കാലുകളും അവർ കെട്ടിയിരുന്നു. ക്ഷീണിക്കുമ്പോൾ കുറേ സമയം ഉറങ്ങിപ്പോകും, ചിലപ്പോൾ അല്‌പം കിടക്കും. എന്റെ ദിവസങ്ങൾ ഇങ്ങനെയാണു പിന്നിട്ടത്.

എഡനിൽ നടന്ന അക്രമണത്തെക്കുറിച്ചു, ബഹു: സിസ്റ്റേഴ്സിന്റെയും മറ്റുള്ളവരുടെയും മരണത്തെക്കുറിച്ചു  എന്താണു പറയാനുള്ളത്?

2016 മാർച്ചു 4 വെള്ളിയാഴ്ച മOത്തിലെ വിശുദ്ധ കുര്‍ബനയ്ക്കും ആരാധനയ്ക്കും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീടു വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു.

എതാണ്ടു 8.40 നു ഞാൻ സിസ്റ്റഴ്സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയതേയുള്ളു. ഉടനെ ഒരു വെടിയൊച്ച ഞാൻ കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യാക്കാരനാണന്നു വിളിച്ചു പറഞ്ഞു. സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിനടുത്തുള്ള സെക്യൂരിറ്റി റൂമിന്റെ സമീപം  ഒരു കസേരയിൽ അവൻ എന്നെ ഇരുത്തി.

സിസ്റ്റേഴ്സ് വൃദ്ധ ജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. ആക്രമികളുടെ തലവൻ സിസ്റ്റേഴ്സിന്റെ അടുത്തേക്കും ചെന്നു അദ്യം രണ്ടു സിസ്റ്റർമാരെ കൊണ്ടുവന്നു. പിന്നിടു തിരികെ പോയി രണ്ടു പേരെ കൂടി മുഖ്യ കവാടത്തിലേക്കു കൊണ്ടുവന്നു. അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി അയാൾ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സിസ്റ്റർമാരെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥലത്തേക്കു അയാൾ വീണ്ടും വന്നു. ആദ്യം രണ്ടു പേരെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നു മാറ്റി നിറഴൊഴിച്ചു. മറ്റു രണ്ടു പേരെ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഇതെല്ലാം ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലാണു സംഭവിച്ചത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നും അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാന്‍ കരഞ്ഞു നിലവിളിച്ചില്ല. മരണഭയം എന്നെ അലട്ടിയില്ല.

പിന്നീട് കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ (കാറിൽ സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) എന്ന അകത്താക്കി വാതിലടച്ചു. പിന്നീട്  അവൻ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്തു എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. അവർ എന്നെയും കൊണ്ടു പോയി.

ഞാൻ  തീവ്ര ദു:ഖത്തിലായി. സിസ്റ്റേഴ്സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമേ എന്നും കൊലയാളികളോടും ക്ഷമിക്കണമേ എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവമേ നിന്റെ ഹിതം അംഗീകരിക്കാനും എപ്പോഴും വിശ്വസ്തനായിരിക്കാൻ ശക്തിയും കൃപയും തരണമേ എന്നു ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിനു എന്നെ കൊണ്ടു നിറവേറ്റേണ്ട   ദൗത്യത്തോടും എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു.

അച്ചന്റെ പ്രാർത്ഥനാ ജീവിതവും സലേഷ്യൻ കാരിസവും ബന്ധനവസ്ഥയിൽ അച്ചനെ എത്രമാത്രം സഹായിച്ചു?  

എന്റെ സമയത്തിന്റെ മുഖ്യ ഭാഗവും അതു പകലോ രാത്രിയോ ആയിരുന്നാലും പ്രാർത്ഥനയ്ക്കാണു മാറ്റി വച്ചിരുന്നത്.

കർത്താവിന്റെ മാലാഖ ചെല്ലിയാണു ഓരോ ദിവസവും ആരംഭിച്ചിരുന്നത്. മരണമടഞ്ഞ സിസ്റ്റർമാർ ഓരോരുത്തർക്കും വേണ്ടി ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയവും ദിവസവും ചൊല്ലമായിരുന്നു. പിന്നിട് എന്റെ സഭ, പ്രോവിൻസ്, ഇടവക, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. എന്നെ തടവിലാക്കിയവർക്കു വേണ്ടിയും അവരുടെ മാനസാന്തരത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിച്ചിരുന്നു.

വിശുദ്ധ ബലി അർപ്പിക്കാനായി ഓസ്തിയോ വീഞ്ഞോ, കുർബാന പുസ്തകങ്ങളോ എനിക്കുണ്ടായിരുന്നില്ല, എങ്കിലും എല്ലാ ദിവസവും ആത്മാനാ ഞാൻ ബലി അർപ്പിച്ചിരുന്നു. എല്ലാ ദിവസത്തിന്റെയും വായനക്കായി പഴയ നിയമത്തിലെയോ പുതിയ നിയമത്തിലേയോ ഏതെങ്കിലും സംഭവങ്ങൾ ഞാൻ എടുത്തിരുന്നു. സുവിശേഷ ഭാഗങ്ങൾക്കായി യേശുവിന്റെ അത്ഭുതങ്ങളോ ഉപമകളോ, അല്ലങ്കിൽ യേശുവിന്റെ ജീവിതത്തിന്റെ  ഏതെങ്കിലും ഭാഗങ്ങളോ ഞാൻ തെരത്തെടുക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞ എല്ലാ സലേഷ്യൻ സഭാംഗങ്ങൾക്കു വേണ്ടിയും കുടുംബാംഗങ്ങൾക്കു വേണ്ടിയും, ഇടവക കാർക്കു വേണ്ടിയും എനിക്കറിയാവുന്ന എല്ലാവർക്കും വേണ്ടിയും ഞാൻ പ്രാർത്ഥിച്ചിരുന്നു.

 എനിക്കു പ്രാർത്ഥിക്കാൻ കഴിയുമായിരുന്നത്രയും നിയോഗങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്റെ വിമോചനം ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ അതു നടത്തണമേ എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു. ഞാൻ ജപമാല മിക്കപ്പോഴും ജപിക്കുമായിരുന്നു.  അവർ അറബിയിൽ സംസാരിച്ചിരുന്നതിനാൽ എകാഗ്രത മനസ്സിനു നഷ്ടപെട്ടിരുന്നതിനാൻ ചിലപ്പോൾ പ്രാർത്ഥിക്കാൻ കഴിയുമായിരുന്നില്ല.

എങ്ങനെയാണു അച്ചനെ മോചിപ്പിക്കണം എന്ന അഭ്യർത്ഥനയുമായി വീഡിയോ നിർമ്മിച്ചത്?

അതെല്ലാം അവർ വളരെ പ്ലാൻ ചെയ്തു നടപ്പാക്കിയതാണ്. കുറച്ചു പണം ലഭിക്കാനായി അവർ ഒരു വീഡിയോ ഉണ്ടാക്കുവാണന്നു അവർ നേരത്തെ എന്നോടു പറഞ്ഞിരുന്നു. എനിക്ക് അവരെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. എന്നെ അടിക്കുന്നതുപോലെയും തൊഴിക്കുന്നതുപോലെയും അവർ അഭിനയിച്ചു കുറെ ശബ്ദമുണ്ടാക്കി. പക്ഷേ അവർ എന്നെ ഒരിക്കലും ഉപദ്രവിച്ചില്ല. ഈ ക്ലിപ്പിങ്ങുകൾ വഴി അവർക്കു പെട്ടന്നു  മോചനദ്രവ്യം ലഭിക്കുമെന്നു അവർ പ്രതീക്ഷിച്ചു.

സ്വതന്ത്രനായതിനു ശേഷമുള്ള അച്ചന്റെ അനുഭവം ഒന്നു പറയാമോ?

ദൈവം എനിക്കു വേണ്ടി ഒരു വലിയ അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. മറ്റൊരു ജീവതം തന്നിരിക്കുന്നു. അവൻ എന്നെ രക്ഷിച്ചെങ്കിൽ അവനു എന്നെക്കുറിച്ചു കുറച്ചു പദ്ധതികൾ കൂടിയുണ്ട്. അവനു വേണ്ടി ഒരു സാക്ഷിയായി എനിക്കു ജീവിക്കണം.

സർവ്വശക്തനായ ദൈവത്തിനു ഞാൻ നന്ദി പറയുന്നു. ഇന്ത്യയിലും വത്തിക്കാനിലുമുള്ള സഭാധികാരികൾ,സലേഷ്യൻ സഭ, എന്റെ കുടുബം എന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥിച്ച ഓരോ വ്യക്തികൾക്കും ഞാൻ നന്ദി പറയുന്നു. തീർച്ചയായും ഈ പ്രാർത്ഥനകൾ  ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇന്നും ജീവിക്കുന്നത്.

പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അച്ചനു എന്താണ് പറയാനുള്ളത്?

എന്റെ ബന്ധനം എനിക്കു സമ്മാനിച്ച മറ്റോരു വലിയ കൃപയാണിത്. എന്റെ അനുഭവങ്ങൾ ഞാൻ പിതാവിനോടു പങ്കുവച്ചപ്പോൾ ഞാൻ  കരഞ്ഞു പോയി. പാപ്പ വളരെ കരുണാർദ്രനും, അനുകമ്പയും കരുതലുമുള്ള വ്യക്തിയാണ്. രണ്ടു തവണ അദ്ദേഹം എന്റെ കരം ചുംബിച്ചു. എനിക്കു ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. എനിക്കു ഒരു പുതിയ ജീവിതം കിട്ടിയിരിക്കുന്നു. ലോകമെമ്പാടും എനിക്കു വേണ്ടി പ്രാർത്ഥിച്ച വ്യക്തികൾക്കു നന്ദി പറയാൻ ഞാൻ പരിശുദ്ധ പിതാവിനോടു അപേക്ഷിച്ചട്ടുണ്ട്.

അച്ചന്റെ അടുത്ത പദ്ധതികൾ എന്താണ്? ഇന്ത്യയിലേക്കു ഉടനെ മടങ്ങുന്നുണ്ടോ? 

ഇപ്പോൾ ശാരീരികമായി ഞാൻ ദുർബലനാണ്, പക്ഷേ നല്ല മരുന്നുകളും ഭക്ഷണവും കൊണ്ടു ഞാൻ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു പരിശോധനകൾ കുടി അവശേഷിക്കുന്നു, വേഗം തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഏഡനിൽ ആയിരുന്നപ്പോൾ ഞാൻ 82 കിലോ ഉണ്ടായിരുന്നു, മോചനത്തിനു ശേഷം ഞാൻ 55 കിലോയേയുള്ളു. മരുന്നും ഭക്ഷണവും കൊണ്ടു സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു. ദൈവത്തിന്റെ കൃപയും നിങ്ങളുടെ പ്രാർത്ഥനകളും എന്നെ സഹായിക്കുമെന്നു എനിക്കു ഉറച്ച ബോധ്യമുണ്ട്.

ദൈവത്തിന്റെ ഹിതം നിറവേറ്റുക അല്ലാതെ മറ്റൊരു പദ്ധതിയും എനിക്കില്ല, ആ പദ്ധതികൾ സലേഷ്യൻ സഭയിലെ എന്റെ അധികാരികളിലൂടെയാണ് പ്രകടമാക്കുന്നത്. ഇന്ത്യയിൽ തിരിച്ചെത്താൻ  തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ആളുകളെ കാണാനും  അവർക്കു നന്ദി പറയാനും ഞാൻ കാത്തിരിക്കുന്നു. യാത്ര ചെയ്യാൻ ഡോക്ടർമാർ അനുവദിക്കുംവരെ ഞാൻ കാത്തിരിക്കണം. അതിനു കുറച്ചു സമയം കുടി എടുക്കും. കുറച്ചു സമയം കൂടി കാത്തിരിക്കാൻ ഞാൻ സന്നദ്ധനാണ്.

വിവ: മരിയ ജോസ്, കുന്നേൽ ജെയ്സൺ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.