ഡിസംബര്‍- 25. മത്താ 2: 1-12 ഉണ്ണി പിറന്നിരിക്കുന്നു

കാലിത്തൊഴുത്തില്‍ പിറന്നിരിക്കുന്ന രാജാക്കന്മാരുടെ രാജാവായ ഉണ്ണീശോയെ വണങ്ങാന്‍ പൂജരാജാക്കന്മാര്‍ എത്തുന്നു. ഈശോയെ തേടി വന്ന അവര്‍ക്ക് ഒരുനിമിഷം വഴിതെറ്റുന്നു. പക്ഷെ ദൈവം അവര്‍ക്ക് നക്ഷത്രം അടയാളമായി നല്‍കി പുല്‍ക്കുട്ടില്‍ എത്തിക്കുന്നു. ക്രിസ്മസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. നിനക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ രക്ഷകനായി പിറന്ന ഉണ്ണിയേശുവിന്റെ മുന്‍പില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമ്പോഴാണ് ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. രക്ഷകന്റെ അടുത്തെത്താന്‍ ദൈവത്തില്‍ നിന്നുള്ള അടയാളങ്ങള്‍ കാണണം. വഴി തെറ്റിയാലും, തിരിച്ചു നടന്നു ദൈവസ്വരത്തിനനുസരിച് മുന്നോട്ടു പോകുക. ദൈവീക അടയാളങ്ങള്‍ക്കനുസരിച് നിന്റെ ജീവിതത്തെ നയിച്ചാല്‍ ഉണ്ണിയേശുവിന്റെ മുന്നിലെത്തി അവനെ വണങ്ങി അനുഗ്രഹങ്ങള്‍ നേടാം. അതിനായി ഈ ക്രിസ്മസ് നമ്മെ ഒരുക്കട്ടെ.

ഹാപ്പി ക്രിസ്മസ്...

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.