ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: സിബിസിഐ സുഷമയ്ക്കു നന്ദി അറിയിച്ചു

ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇന്ത്യയിലെ എല്ലാ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും പേരില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) നന്ദി അറിയിച്ചു.

കത്തിലൂടെയാണ് സിബിസിഐ മന്ത്രിയെ നന്ദി അറിയിച്ചത്. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസിന്റെ കത്ത് സുഷമ സ്വരാജ് തന്നെയാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും ഇക്കാര്യത്തില്‍ സുഷമ സ്വരാജിന്റെ ഇടപെടലുകളില്‍ നന്ദി അറിയിച്ചാണ് കത്തെഴുതിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.