ക്രിസ്മസ് സ്പെഷ്യല്‍ മാര്‍ബിള്‍ കേക്ക്

പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി നക്ഷത്രവിളക്കുകള്‍ തെളിച്ച് ലോകരക്ഷകന്റെ ജനനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് നമ്മളെല്ലാവരും. സന്തോഷത്തിന്റെയും സമാഗമത്തിന്റെയും ദിനം കൂടിയാണ് ക്രിസ്മസ്. അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ ഇഷ്‌പ്പെടുന്ന, നാവില്‍ അലിഞ്ഞിറങ്ങുന്ന ഒരു മാര്‍ബിള്‍ കേക്ക് കൂടി ഉണ്ടെങ്കില്‍ ഈ ക്രിസ്മസ് പൊടിപൊടിക്കും. തീര്‍ച്ച!

മാര്‍ബിള്‍ കേക്ക്

1. മാര്‍ബിള്‍ കേക്ക് – 300 ഗ്രാം
2. ചോക്ലേറ്റ് പൊടി – 50 ഗ്രാം
3. പാല്‍ – 1 കപ്പ്
4. മൈദ – 25 ഗ്രാം
5. ചോക്കോസ് – 50 ഗ്രാം
6. പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
7. ചെറിപ്പഴം നുറുക്കിയത് – 50 ഗ്രാം
8. ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
9. ബട്ടര്‍ – ഒരു വലിയ സ്പൂണ്‍.

തയ്യാറാക്കുന്ന വിധം
മാര്‍ബിള്‍ കേക്ക് ചെറുതായി കനം കുറച്ച് പീസാക്കുക. പാലില്‍ മൈദയും ചോക്ലേറ്റ് പൗഡറും ചേര്‍ത്ത് കലക്കി കുറുക്കി വാങ്ങുക. അല്പം പഞ്ചസാരപ്പൊടി ചേര്‍ത്ത് ഇത് ഇളക്കുക. ഒരു ട്രേയില്‍ ബട്ടര്‍ പുരട്ടി ആദ്യം ചോക്കോസ് നിരത്തുക. ഇതിന്റെ മുകളില്‍ കേക്ക്പീസ് നിരത്തുക. ഇതിന്റെ മുകളില്‍ കുറച്ച് ഏലയ്ക്കപ്പൊടി വിതറുക. ഇതിന്റെ മുകളില്‍ ചോക്ലേറ്റ് കൂടി ഒഴിക്കുക. വീണ്ടും ചോക്കോസ് വിതറുക. ഇതിന്റെ മുകളില്‍ ചെറിയും ചോക്കോസും കൊണ്ട് അലങ്കരിക്കുക മുകളില്‍ എലയ്ക്കപ്പൊടി കൂടി വിതറുക. തണുപ്പിച്ച് ഉപയോഗിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.