നിക്കരാഗ്വന്‍ പ്രതിഷേധകന്റെ മരണത്തില്‍ അനുശോചിച്ചു കര്‍ദിനാള്‍ ബ്രെനസ്

പ്രസിഡന്റ് ഡാനിയൽ ഓർട്ടെഗയുടെ ഭരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ തന്റെ ദുഖം പ്രകടിപ്പിച്ചു  കര്‍ദിനാള്‍ ബ്രെനസ്. സര്‍ക്കാരിന് എതിരായുള്ള ഒരു ജാഥയില്‍ പങ്കെടുത്തു മുന്നോട്ട് നീങ്ങവേയാണ് ലെനിന്‍ മെന്‍ഡിയോള കൊല്ലപ്പെടുന്നത്.

മട്ടാഗല്‍പ്പയിലെ പ്രാദേശിക നേതാവിന്റെ മകന്‍ കൂടിയാണ് ലെനിന്‍ മെന്‍ഡിയോള, പ്രതിഷേധക്കാർക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തു മുന്നോട്ട് നീങ്ങവെയാണ് സര്‍ക്കാര്‍ അനുകൂല സായുധ സേന ഇയാളെ കൊലപ്പെടുത്തുന്നത്. ഇവർക്ക൧ൊപ്പമുള്ള മറ്റു രണ്ടു പ്രതിഷേധക്കാര്‍ക്ക് കാര്യമായ പരുക്കുകളും ഉണ്ട്.

മാസങ്ങളായി തുടരുന്ന അക്രമങ്ങളിലെ വേദന പങ്കു വയ്ച്ച അദ്ദേഹം ലെനിന്റെ മരണത്തിലുള്ള തന്റെ വേദനയും രേഖപ്പെടുത്തി. സര്‍ക്കാരുമായി ഒരു സന്ധി സംഭാഷണത്തിന് തങ്ങള്‍ ശ്രമിക്കുയാണെന്ന് മനാഗ്വയിലെ ആര്‍ച്ച് ബിഷപ്പായ ബ്രെനസ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.