ദ റോബ് -1953

കര്‍ത്താവിനെ ക്രൂശിക്കാന്‍ വിധിച്ച റോമന്‍ പട്ടാള ഭരണകൂടത്തിനെ കുറിച്ചുള്ള കഥയാണ് ‘ദ റോബ്’. ആദ്യ സിനിമാസ്‌ക്കോപ്പ് ചലച്ചിത്രം എന്ന പ്രത്യേകത ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ലോയ്ഡ് സി. ടഗ്ലസ്സിന്റെ ക്രിസ്ത്യന്‍ ചരിത്ര നോവലിനെ ആസ്പദമാക്കി ഹെന്‍ഡ്രി കോസ്റ്ററാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. യേശുവിന്റെ മേലങ്കി പകിട കളിച്ച് നേടിയ റോമന്‍ പടയാളികള്‍ക്ക് എന്ത് സംഭവിച്ചു എന്ന്  പറയുന്നതിനാണ് താന്‍ ഈ നോവല്‍ എഴുതിയത് എന്നാണ് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നത്.

എ. ഡി 32 നും 38 നുമിടയിലാണ് സംഭവം നടക്കുന്നത്. യേശുവിന്റെ  ആ തിരുവസ്ത്രം ലഭിച്ചത് ദുഷിച്ച സ്വഭാവത്തിനുടമയായിരുന്ന ബര്‍ടണ്‍ എന്നയാള്‍ക്കായിരുന്നു. അതോടു കൂടി അയാള്‍ക്ക് തന്റെ ചീത്ത സ്വഭാവത്തില്‍ നിന്നും നല്ലൊരു മനുഷ്യനായി പരിവര്‍ത്തനമുണ്ടാകുന്നു.

ചിത്രത്തില്‍ ജീന്‍ സമ്മന്‍ ബര്‍ടണ്‍ന്റെ ബാല്യകാല സുഹ്യത്തായും വിക്ടര്‍ മാഷര്‍ ക്രിസ്തുമതം സ്വീകരിച്ച അടിമ ഡെമട്രിയസായും വേഷമിടുന്നു. സിനിമ മൂന്ന് അക്കാഡമി അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. കൂടാതെ ചിത്രത്തിനായി സിനിമാസ്‌കോപ്പ് വികസിപ്പിച്ചതിന്റെ പേരില്‍ പ്രത്യക ഓസ്‌കാര്‍ അവാര്‍ഡ് ഫോക്‌സിനും ലഭിച്ചു. 1953 ല്‍ ഇറങ്ങിയ സിനിമ ആദ്യകാല റിലീസിംഗില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുമാത്രം 17.5 മില്ല്യന്‍ ഡോളറാണ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.