ദ് എന്‍കൗണ്ടര്‍ – 2011

കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന അഞ്ച് അപരിചിതരുടെ കഥയാണീ സിനിമ. പലവിധ ജീവിതസാഹചര്യങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ് ഇവരെല്ലാം. പുറമെ കാണുന്ന സന്തോഷഭാവങ്ങള്‍ക്കപ്പുറം അവര്‍ക്കെല്ലാം വിവിധ സങ്കടങ്ങളും സംഘര്‍ഷങ്ങളുമുണ്ട്. അപ്രതീക്ഷിതമായി ഒരു റോഡ് അടകക്കപ്പെട്ടതോടെ അവരെല്ലാം ഒരു റസ്റ്റോറന്റില്‍ ഒത്തുചേരുന്നു. അവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കൂടി കടന്നു വരുന്നു. റെസ്റ്റോറന്റിന്റെ ഉടമസ്ഥന്‍. താന്‍ ജീസസ് ക്രൈസ്റ്റ് ആണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നു. ഇവരില്‍ ഓരോരുത്തരും സഹിക്കുന്ന സഹനങ്ങള്‍ എന്തൊക്കെയാണെന്ന് തനിക്കറിയാമെന്ന് ജീസസ് പറയുന്നു. പ്രതീക്ഷയുടെയും മോചനത്തിന്റെയും കഥകളാണ് ജീസസ് അവര്‍ ഓരോരുത്തര്‍ക്കും പറഞ്ഞുകൊടുക്കുന്നത്. അവസാനം അവരെല്ലാവരും സമാധാനത്തിലും സന്തോഷത്തിലും തിരികെ പോകുന്നു,

ബ്രൂസ് മര്‍ച്ചിയാനോ ക്രിസ്തുവായി വേഷമിട്ട ആ സിനിമ സംവിധാനം ചെയ്തത് ഡേവിഡ് എ. ആര്‍ വൈറ്റ് ആണ്.  സ്റ്റീവ് സ്റ്റിംഗ് ബോര്‍ഡന്‍, ജാസി വലാക്വസ്, ജാമീ വനാറ്റോ എന്നിവരും ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു. ബൈബിളും ക്രിസ്തുവും ഒരാളുടെ ജീവിതത്തില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ നോവല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.