ഗോഡ്‌സ്‌പെല്‍ – 1973

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ‘ഗോഡ്‌സ്‌പെല്‍.’ സുവിശേഷ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തിരിക്കുന്ന ഉപമകളും സംഭവങ്ങളും ഈ ചലച്ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ പല ഭാഗങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നിട്ടുള്ളത്.

ന്യൂയോര്‍ക്ക് നഗരത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് ഏഴുപേരടങ്ങുന്ന ഒരു സംഘം ക്രിസ്തുവിന്റെ വചനങ്ങള്‍ അവതരിപ്പിക്കുന്നു. സ്‌നാപക യോഹന്നാന്‍ ഒരു പറ്റം യുവാക്കളെ യേശുവിനെ അനുഗമിക്കാനായി ഒന്നിച്ചു ചേര്‍ക്കുന്നു. ഈ ശിഷ്യന്‍മാര്‍ യേശുവിന്റെ ഉപമകളെ ന്യൂയോര്‍ക്ക് സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്നതായാണ് ഈ സിനിമയുടെ കഥ.

സംഗീത രൂപത്തില്‍ ഈ ഉപമകളുടെ ദൃശ്യാവിഷ്‌കാരം കാണാന്‍ സാധിക്കുന്നു. ജോണ്‍ മൈക്കിള്‍ ടെബലാക്ക് രചിച്ച ഓഫ് ബ്രോഡ് വേ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ സിനിമാപതിപ്പാണിത്. 1971- ലാണ് ഓഫ്-ബ്രോഡ് വേ എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങിയത്. 1973-ലാണ് സിനിമയാകുന്നത്, സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ഷ്വാര്‍ട്‌സ് ആണ്.

വിക്ടര്‍ ഗാര്‍ബര്‍ ആണ് ക്രിസ്തു. 14 പാട്ടുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.