കന്യാസ്ത്രീകളെ കല്യാണം കഴിപ്പിക്കണം: ജോസഫ് അന്നംക്കുട്ടി ജോസഫിന്റെ തകർപ്പന്‍ മറുപടി

കത്തോലിക്കാസഭയിൽ കന്യാസ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, വിവാഹം ചെയ്യാൻ അനുവദിക്കാതെ സഭ പിടിച്ചുവച്ചിരിക്കുന്നു എന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ എബിസിഡി പോലും അറിയാത്ത ആളുകൾ പലതവണ പറഞ്ഞുകേട്ടിട്ടുണ്ട്. കന്യാസ്ത്രീകളെ വിവാഹം കഴിപ്പിച്ചാലോ എന്ന് പ്രശസ്ത റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി ജോസിനോട് ഒരു പെൺകുട്ടി ഒരു വീഡിയോയിൽ ചോദിച്ച ചോദ്യം കേൾക്കാനിടയായി.

ഇതിനുമുൻപ് സെമിനാരി വിദ്യാർത്ഥിയായിരുന്ന ജോസഫ് അന്നംകുട്ടി ജോസ്, ഈ ചോദ്യത്തിനു പറഞ്ഞ മറുപടി ലളിതവും അതേസമയം ദൈവശാസ്ത്രജ്ഞന്മാരെ പോലും ഞെട്ടിക്കുന്നതുമായിരുന്നു. ജോസഫ് അന്നംകുട്ടി തിരിച്ച് ആ പെൺകുട്ടിയോട് ഇപ്രകാരം ചോദിച്ചു. ‘രണ്ടാമതൊരു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ?.’ ‘ഇല്ല’ എന്ന് ഉത്തരം പറഞ്ഞ് ആ പെൺകുട്ടി തടിതപ്പി.

ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് വിശുദ്ധജീവിതം നയിക്കുന്ന കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹവും വിശ്വാസികളായ ഞങ്ങളും നിങ്ങളെയോർത്ത് അഭിമാനിക്കുന്നു പ്രിയ ജോസഫ് അന്നംകുട്ടി ജോസഫ്.

സച്ചിന്‍ ജോസ് എട്ടിയില്‍