ഒക്ടോ: 30 മത്താ 16: 13-23 യേശു ആരാണ്

വിശ്വാസപ്രഖ്യാപനത്തിന്റെ വൈയക്തിക തലങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വചനഭാഗമാണിത്. കൂട്ടത്തില്‍പ്പെട്ട് തട്ടിയും മുട്ടിയും രക്ഷപെടാം എന്ന് കരുതുന്നവന്‍ ഈ ചോദ്യം അവഗണിക്കരുത്. മറ്റുള്ളവരുടെ വിശ്വാസം എന്താണെന്നതല്ല പ്രധാനപ്പെട്ടത്. നിങ്ങള്‍ എന്തു പറയുന്നു എന്നതാണ് പ്രസക്തമായത്. നിങ്ങള്‍ എന്ത് വിശ്വസിക്കുന്നു? യേശുവിനെക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ അറിവും അനുഭവവും വളരെ പ്രധാനപ്പെട്ടതാണ്. മറ്റ് പല ദൈവസങ്കല്‍പങ്ങളില്‍ പലരില്‍ ഒരാളായും ദൈവമായും പ്രവാചകനായും പ്രബോധനകനായുമൊക്കെ കാണുന്നവരുണ്ട്. എന്നാല്‍ ക്രിസ്തുശിഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണവിടുന്ന്.

യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു വിശ്വസിക്കാന്‍ ഒരു വെളിപാട് ആവശ്യമുണ്ട്. അത് കേവലം ലൗകികമായതല്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരാനാകില്ലെന്ന ക്രിസ്തുവാക്യം മറക്കാതിരിക്കാം. വിശ്വാസം എന്നത് ദൈവദാനവും അതിനോട് ഒരാള്‍ നല്‍കുന്ന ക്രിയാത്മകമായ പ്രത്യുത്തരവുമാണ് വിശ്വാസ പ്രഖ്യാപനമാകുന്നത്. വിശ്വാസം എല്ലാവര്‍ക്കും ദാനമായി ദൈവം നല്‍കുന്നെങ്കിലും ക്രിയാത്മകമായ പ്രത്യുത്തരം പലരും നല്‍കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.