ദൈവവിളി വര്‍ദ്ധിപ്പിക്കാന്‍ മൂന്നുവഴികള്‍

ദൈവവിളി വര്‍ദ്ധിപ്പിക്കാന്‍ മൂന്നുവഴികള്‍ – ഫ്രാന്‍സീസ് പാപ്പാ

സന്യാസ ദൈവവിളിയെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ദൈവവിളി പ്രോത്സാഹനത്തിനുവേണ്ട വഴികളെക്കുറിച്ചു വിശദീകരിച്ചു. വലിയ പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിലുപരി ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടാകണം സഭ പുതുതലമുറയെ ശുശ്രൂഷാജീവിതത്തിലേക്ക് ആകര്‍ഷിക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. വി. മത്തായിയെ ഈശോ വിളിക്കുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രസ്താവനയെ വിശദീകരിച്ചത്.

‘കരുണതോന്നി ഈശോ മത്തായിയെ വിളിച്ചു.’ ഇതാണ് ആപ്തവാക്യം. എല്ലായ്പ്പോഴും ഒരു സന്യാസ വൈദിക ദൈവവിളി വളരുന്നതില്‍ നടക്കേണ്ടതും ഇതുതന്നെയാണെന്ന് പാപ്പാ ശ്രോതാക്കളെ ഓര്‍മ്മപ്പെടുത്തി.

ദൈവവിളിപ്രോത്സാഹനത്തിന് മൂന്ന് കാര്യങ്ങള്‍ ആവശ്യമാണ്.

ഒന്നാമതായി; പരാജയത്തെ ഭയപ്പെടാതെ സഭ പുറത്തേക്കിറങ്ങണം.

രണ്ടാമതായി; മുന്‍വിധികളില്ലാതെ സഭ ജനങ്ങളെ കാണണം. അതിന് തങ്ങളുടെ അജഗണത്തെ മുന്‍വിധികള്‍ കൂടാതെ അനുഗമിക്കാന്‍ വൈദികരെ പരിശീലിപ്പിക്കണം.

അവസാനമായി; ദൈവവിളി ഒരു ഉപദേശകന്റെ വേഷം ധരിക്കാനുള്ളതല്ല. മറിച്ച് കര്‍ത്താവിനെ അനുഗമിക്കാനുള്ള ഒരു ക്ഷണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.