തൃശൂർ അതിരൂപത

എഡി.  52-ല്‍ മാര്‍ത്തോമ്മാശ്ലീഹാ കപ്പലിറങ്ങിയ കൊടുങ്ങല്ലൂര്‍ ഇന്നത്തെ  തൃശ്ശൂര്‍ അതിരൂപതാ അതിര്‍ത്തിക്കുള്ളിലാണ്. മലബാര്‍  പാരമ്പര്യം (റമ്പാന്‍ പാട്ട്) അനുസരിച്ച് മാര്‍തോമ്മാ ശ്ലീഹാ കേപ്പ എന്ന പേരുള്ള മെത്രാനെ കൊടുങ്ങല്ലൂരിന്റെയും പോള്‍ മെത്രാനെ മൈലാപ്പൂരിന്റെയും ആത്മീയ  പാലകരായി നിയമിച്ചു.  4-ാം നൂറ്റാണ്ടോടു കൂടി  പേര്‍ഷ്യയില്‍ നിന്നു വന്ന മെത്രാന്മാരായിരുന്നു മാര്‍തോമ്മാ  നസ്രാണികളുടെ ആത്മീയ പാലകരായത്. അന്നുമുതല്‍ മലബാറിലെ അവരുടെ വാസസ്ഥലം കൊടുങ്ങല്ലൂരായിരുന്നു (പിന്നീട് 16-ാം നൂറ്റാണ്ടോടെ ഇത് അങ്കമാലിയിലേക്ക് മാറ്റപ്പെട്ടു). 1887-ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കായി  രണ്ടു വികാരിയത്തുകള്‍ (തൃശൂര്‍, കോട്ടയം) സ്ഥാപിതമായി. 1896-ല്‍ ഈ രണ്ടു വികാരിയത്തുകളെ പുനഃക്രമീകരിച്ച് എറണാകുളം, ചങ്ങനാശ്ശേരി, തൃശൂര്‍ എന്നീ വികാരിയത്തുകള്‍ ഉണ്ടാക്കി. മാര്‍ ജോണ്‍  മേനാച്ചേരിയെ തൃശൂരിന്റെ വികാര്‍ അപ്പസ്‌തോലിക ആയി നിയമിക്കുകയും ചെയ്തു.

1923 ല്‍ സീറോ മലബാര്‍ ഹൈയരാര്‍ക്കി സ്ഥാപിതമായപ്പോള്‍ മാര്‍ ഫ്രാന്‍സീസ് വാഴപ്പള്ളി പിതാവിനെ തൃശൂര്‍ രൂപതയുടെ ആദ്യ മെത്രാനായി പരിശുദ്ധ  പിതാവ് പീയൂസ് 11-ാമന്‍  നിയമിച്ചു.

രൂപതയെ നയിച്ച മറ്റ്  മെത്രാന്മാര്‍
1. മാര്‍ ജോര്‍ജ് ആലപ്പാട്ട്
2. മാര്‍ ജോസഫ് കുണ്ടുകുളം

1995 മെയ് 18 ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ തൃശൂര്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തുകയും മാര്‍ ജോസഫ് കുണ്ടുകുളം പിതാവിനെ  ആദ്യ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. 1997-ല്‍ മാര്‍ ജേക്കബ് തൂങ്കുഴി അതിരൂപതയുടെ രണ്ടാം മെത്രാപ്പോലീത്തയായി.  2007 ജൂണ്‍ 22  ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അതിരൂപതയുടെ മൂന്നാം മെത്രാപ്പോലീത്തയായി നിയമിച്ചു. 389 ഇടവക വൈദികര്‍ ഈ അതിരൂപതയില്‍ സേവനം അനുഷ്ഠിക്കുന്നു. 50-ല്‍ അധികം  സന്യസ്ത  വൈദികരും 3052  സന്യാസിനികളും ഈ അതിരൂപതയില്‍ ശുശ്രൂഷ  ചെയ്യുന്നു. 208 ഇടവകകളും  470056 വിശ്വാസികളും ഈ അതിരൂപതയുടേതായിട്ടുണ്ട്.

Syro-Malabar Catholic Archeparchy of Thrissur
Catholic Archbishop’s House,
Bishop Palace Road, P.O. Box 706,
Thrissur-680005, Kerala,

Tel : +91-487-2333325, 2338203

Website: http://www.trichurarchdiocese.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.