ആത്മഹത്യാ പിന്തുണയല്ല, മാന്യതയുള്ള മരണമാണ് ഇവര്‍ നല്‍കുന്നത്

വാഷിംങ്ങ്ടണ്‍ ഡി സി: നിയമവിധേയമായ ആത്മഹത്യ പ്രാബല്യത്തില്‍ വരുത്താന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുമ്പോള്‍, ‘ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ് പുവര്‍’ (എല്‍. എസ്. പി) അവരുടെ പരിപാലനത്തിന് കീഴില്‍ നല്‍കുന്നത് വ്യത്യസ്തമായ ‘നല്ല മരണ’ മാണ്. എന്നാല്‍ ആത്മഹത്യാ പിന്തുണയെന്നോ ദയാവധമെന്നോ ഈ കാരുണ്യപ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മുപ്പത് വര്‍ഷത്തോളമായി സിസ്റ്റര്‍ കോണ്‍സ്റ്റന്‍സ് വെയ്റ്റ് വാര്‍ദ്ധക്യത്തിലെത്തി, മരണത്തിലേക്ക് അടുക്കുന്നവരെ ശുശ്രൂഷിക്കാന്‍ തുടങ്ങിയിട്ട്. മരണത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന ഒരാളില്‍ നിന്നു പോലും കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. ”സംരക്ഷണം നിറഞ്ഞ ആത്മീയാന്തരീക്ഷത്തില്‍ ആയിരിക്കുന്നത് കൊണ്ടാവാം അവര്‍ അങ്ങനെ പറയാത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വീട്ടില്‍ കരുതലും ആത്മീയതയും ഉണ്ട്.” ഹെറിറ്റേജ് ഫൗണ്ടേഷന്‍ സദസ്സിനോടായി സിസ്റ്റര്‍ കണ്‍സ്റ്റന്‍സ് വെയ്റ്റ് പറഞ്ഞു.

ഗുരുതരമായ കാന്‍സര്‍ രോഗം പിടിപെട്ട ഇരുപത്തൊമ്പത് വയസ്സുള്ള ബ്രിട്ടാനി മെയെര്‍ഡിന്റെ പ്രഖ്യാപനത്തിലൂടെയാണ് എന്‍ഡ് ടു ലൈഫ് സംഘടന ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. കാന്‍സറിന്റെ വേദന സഹിക്കുന്നതിനേക്കാള്‍ മരണമാണ് നല്ലത്. താന്‍ മരണം തിരഞ്ഞെടുത്തു എന്നായിരുന്നു മെയെര്‍ഡിന്റെ പ്രഖ്യാപനം!

ഇതിനെത്തുടര്‍ന്ന് ആത്മഹത്യ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഡോക്‌ടേഴ്‌സും സംഘടനകളും രംഗത്തു വന്നിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയവരെയും മറ്റ് രോഗദുരിതങ്ങള്‍ സഹിക്കുന്നവരെയും എളുപ്പത്തില്‍ ഒഴിവാക്കാനുളള വഴിയായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് വിമര്‍ശകര്‍ വിധിയെഴുതി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം വാര്‍ദ്ധക്യം ചെലവഴിക്കാന്‍ കഴിയുന്നത് വൃദ്ധര്‍ക്ക് വളരെ സന്തോഷം അനുഭവിക്കാന്‍ കഴിയും എന്നായിരുന്നു ഈ സന്യാസിനിമാരുടെ വിലയിരുത്തല്‍. അകാലത്തില്‍ അവരുടെ മരണം സംഭവിച്ചാല്‍ അത് വലിയൊരു നഷ്ടമാകും.

”മരിക്കാന്‍ കിടക്കുന്ന ഒരു വ്യക്തിയുടെ മുറി ഞങ്ങള്‍ ഒരുക്കുന്നത് പ്രാര്‍ത്ഥനയിലും സ്‌നേഹത്തിലുമാണ്. ഒരു ആത്മീയസംരക്ഷണം ആ ദിവസങ്ങളില്‍ അവര്‍ക്ക് നല്‍കും. സ്വന്തം വീടായാണ് ആ ഭവനം അവര്‍ക്ക് അനുഭവപ്പെടുന്നത്.” സിസ്റ്റര്‍ കണ്‍സ്റ്റന്‍സ് വിശദീകരിച്ചു.

മരണാസന്നനായ ഒരു വ്യക്തിക്ക് വേണ്ടി എട്ട് ദിവസത്തെ ജാഗരണപ്രാര്‍ത്ഥനയിലായിരുന്ന സംഭവം സിസ്റ്റര്‍ ഓര്‍മ്മിച്ചു. അവര്‍ക്ക് ഓര്‍മ്മശക്തി നഷ്ടമായിരുന്നു. അവരുടെ മരണസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും എത്തിച്ചേര്‍ന്നു. പരസ്പരം അനുരജ്ഞനത്തിലാകുകയും ചെയ്തു. വിശ്വാസത്തില്‍ നിന്ന് അകന്നു പോയവര്‍ തിരികെ എത്തുകയും ചെയ്തു. ”ഒരു വ്യക്തിയുടെ ജീവിതകാലം പൂര്‍ണ്ണമാകാതെ അവസാനിപ്പിച്ചാല്‍ ഇത്തരം നല്ല നിമിഷങ്ങള്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും നഷ്ടമാകും” സിസ്റ്റര്‍ കണ്‍സ്റ്റന്റ് വെയ്റ്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.