സീറോ മലങ്കര. മെയ്‌ 22. മര്‍ക്കോ. 3: 7-12 ചില അകലങ്ങള്‍ നിന്നെ നല്ലവനാക്കും

നിന്റെ സ്തുതിപാഠകരില്‍ നിന്ന്എപ്പോഴും ഒരു വള്ളപ്പാട് അകലം സൂക്ഷിക്കുക. കാരണം ഇന്നലെ ഓശാന പാടിയവര്‍ നാളെ നിന്നെ കല്ലെറിയുന്നവരായി മാറിയെന്നുവരാം. അതുകൊണ്ട് നിന്റെ പക്കലേക്ക് ഓടിക്കൂടുന്നവരില്‍നിന്ന്‍ എപ്പോഴും അല്പം അകലം പാലിക്കാം. ഈ അകലമാണ് നിന്റെ  ആധികാരികതയും സ്വതന്ത്ര്യവുമായി മാറുന്നത്. ക്രിസ്തു ഏകാന്തതയില്‍ പാലിച്ച അല്പം അകലമാണ്‌ ക്രിസ്തുവിനെ രൂപപ്പെടുത്തിയത്. നീ പാലിക്കുന്ന അകലങ്ങള്‍ നിന്നെയും രൂപപ്പെടുത്തും- പുതിയൊരു മനുഷ്യനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.