ലത്തീന്‍ സെപ്തംബര്‍ 23; ലൂക്കാ 8:4-15 അടുത്തിരുന്നു അറിയുക 

ചോദിക്കുന്നവര്‍ക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അവന്‍ വിളമ്പുന്നത്. വചനം മുളപൊട്ടുന്നതും വേരുപിടിക്കുന്നതും, ഫലം പുറപ്പെടുവിക്കുന്നതുമായ രീതിയാണത്. അതായത് വചനത്തിന്റെ അര്‍ത്ഥമറിയാന്‍ യേശുവിന്റെ അടുത്തിരിക്കുക; അവനോടു ചോദിക്കുക. ഇന്നും യേശു നിന്നെ ശിഷ്യനായി പരിശീലിപ്പിക്കുകയാണ്. വചനത്തിന്റെ അര്‍ത്ഥവും അന്വേഷിച്ച് യേശുവിന്റെ അടുത്തിരിക്കുന്നത് ശീലമാക്കുക. വചനം നിന്നില്‍ നൂറുമേനി വിളയുന്നത് തിരിച്ചറിയാനാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.