സീറോ മലബാര്‍ ഒക്‌ടോബര്‍ 3; മര്‍ക്കോ 9:42-48 – ഉപ്പ്

ഉറയുള്ള ഉപ്പും ഉറകെട്ട ഉപ്പും കണ്ടാല്‍ ഒരുപോലെ തന്നെ ഇരിക്കും. പക്ഷേ, അവയെ രുചിക്കുമ്പോഴാണ് അവയുടെ സാന്നിധ്യമോ സാന്നിധ്യം ഇല്ലായ്മയോ അറിയാന്‍ സാധിക്കുന്നത്. ഏതൊരു ഭക്ഷണപദാര്‍ത്ഥത്തിന്റെയും രുചി വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ അളവിലുള്ള ഉപ്പിന് സാധിക്കുന്നു. നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ എന്ന യേശുവിന്റെ വചനം നമുക്ക് വഴികാട്ടിയാണ്. നമ്മുടെ തന്നെ ജീവിതത്തിന് സ്വാദ് ഉണ്ടായിരിക്കണം. ‘ഉപ്പ്’ കൂടുതലോ കുറവോ ആകരുത് നമ്മുടെ ജീവിതത്തില്‍. കൂടുതലോ കുറവോ ആണെങ്കില്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് അതുകൊണ്ട് ഉപകാരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നമ്മിലെ നന്മ, സ്‌നേഹം, കരുണ, സംയമനം ഇതൊക്കെ ഉപ്പാണ്. ഇതൊക്കെ കെട്ടുപോയാല്‍ പിന്നെ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു പ്രയോജനമാണ് ലഭിക്കുക. അവനവനും മറ്റുള്ളവര്‍ക്കും ആനന്ദം പ്രദാനം ചെയ്യുന്ന ജീവിതമായിരിക്കണം ഓരോരുത്തരുടെയും എന്ന് ചുരുക്കം. ജി. കടൂപ്പാറയില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.