സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, സകല വിശുദ്ധരോടൊത്ത് ഞങ്ങളങ്ങയെ സ്തുതിക്കുന്നു. സത്യവിശ്വാസം സംരക്ഷിക്കുവാന്‍ വേണ്ടി ഉന്നത സ്ഥാനമാനങ്ങളും, ലൗകിക സുഖങ്ങളും, സ്വജീവനും സന്തോഷപൂര്‍വ്വം  ത്യജിച്ചുകൊണ്ട് കഠോരമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിയായിതീര്‍ന്ന വി. സെബസ്ത്യാനോസിനെപ്പോലെ ഞങ്ങളും അനുദിനജീവിതത്തില്‍ വിശ്വാസത്തിനെതിരെ ഉണ്ടാകുന്ന എല്ലാവിധ പ്രലോഭനങ്ങളെയും , ഭീഷണികളെയും ചെറുത്തുകൊണ്ട് സത്യവിശ്വാസത്തിന്റെ ധീരസാക്ഷികളാകുവാന്‍ അനുഗ്രഹിക്കണമേ. എല്ലാ പുണ്യാത്മാക്കളുടെയും ജീവിത മാതൃകകള്‍ സുവിശേഷം ജീവിതമാക്കുവാന്‍ ഞങ്ങള്‍ക്കേവര്‍ക്കും  പ്രചോദനമാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.