വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന

ഉണ്ണിസോയുടെ വിശ്വസ്ത സ്‌നേഹിതനായ വി. അന്തോണീസ്, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയണല്ലോ. മനോശരണത്തോടുകൂടെ അങ്ങയോട് ഞാന്‍ യാചിക്കുന്ന നന്മകള്‍ എനിക്ക് തന്നരുളണമെ. എന്റെ ആത്മശരീരങ്ങളെയും എനിക്കുള്ള എല്ലാറ്റിനെയും അങ്ങയെ ഭാരമെല്‍പ്പിക്കുന്നു. അങ്ങേ പദാന്തികത്തിലായിരിക്കുമ്പോള്‍ എനിക്ക് യാതൊന്നും ഭയപ്പെടാനില്ല. അപേക്ഷിക്കുന്നവര്‍ക്ക്  എന്നും സഹായമാരുളുന്ന വി.അന്തോണീസ്, അങ്ങേ സഹായം അപ്പേക്ഷിക്കുന്ന എനിക്കു വേണ്ടിയും [ആവശ്യം സമര്‍പ്പിക്കുക] എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദു:ഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ആമ്മേന്‍ .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.