മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 2

november-2മാതാപിതാക്കള്‍

സ്‌നേഹപിതാവായ ദൈവമേ, മരണമൂലം ഈ ലോകത്തില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ എല്ലാവരേയും അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകമായി സൃഷ്ടികര്‍മ്മത്തില്‍ നിന്നോടൊപ്പം പങ്കുകാരായി മക്കള്‍ക്കു ജന്മം നല്‍കി അവരെ വളര്‍ത്തി മണ്‍മറഞ്ഞുപോയ ഞങ്ങളുടെ എല്ലാ മാതാപിതാക്കളെയും ഓര്‍ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും വേദനകളിലും നിന്നോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും നീ നല്‍കിയ സന്താനങ്ങളെ പരിപാലിച്ച് നയിച്ച അവരെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. മഹത്വത്തിന്റെ കിരീടമണിയിച്ച് അവരെ നിന്റെ രാജ്യത്തില്‍ പ്രവേശിപ്പിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

നിങ്ങളുടെ മരിച്ച പ്രിയപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

മരണം മൂലം നിങ്ങളിൽ നിന്നും വേർപിരിഞ്ഞ നിങ്ങളുടെ പ്രിയപെട്ടവർക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപെട്ടവരെ ഞങ്ങളുടെ വി. കുർബാന അർപ്പണത്തിലും പ്രാർത്ഥനയിലും സ്മരിക്കുന്നു.

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.