ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ശിശുക്കളെ അടുത്തു വരുവാന്‍ അനുവദിക്കുകയും ശിശുസഹജമായ നിഷ്‌കളങ്കത സ്വീകരിക്കുവാന്‍ ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. ശിശുക്കളെ അനുഗ്രഹിക്കണമേ. പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരുവാന്‍ അവരെ അനുഗ്രഹിക്കണമേ. എല്ലാവിധ തിന്മയുടെ സ്വാധീനത്തില്‍ നിന്നും അവരെ സംരക്ഷിക്കുകയും, അവരുടെ വിശുദ്ധിയില്‍ ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ. തിന്മയേശാത്തവിധം കുടുംബങ്ങളില്‍ അവര്‍ സുരിക്ഷിതരും, ദൈവകരങ്ങളില്‍ സംരക്ഷിതരുമാകട്ടെ. പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ. തിരുക്കുടുംബത്തിന്റെ സ്‌നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേന്‍

വിശുദ്ധരായ കാവല്‍മാലാഖമാരെ, എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.