
സ്വർഗ്ഗീയ പിതാവേ, നസ്രത്തിലെ തിരുകുടുംബത്തിലൂടെ ജീവതത്തിന്റെ ഒരു മാതൃക നീ ഞങ്ങൾക്കു നൽകി.
സ്നേഹമുള്ള പിതാവേ, ഞങ്ങളുടെ കുടുംബത്തെ, സ്നേഹവും സമാധാനവും സന്തോഷവും ഭരണം നടത്തുന്ന മറ്റൊരു നസ്രത്താക്കാൻ ഞങ്ങളെ സഹായിക്കണമേ.
അതു ആഴത്തിൽ ധ്യാനനിരതവും തീവ്രമായി ദിവ്യകാരുണ്യവും ആനന്ദത്താൽ നവീകരിച്ചതുമായിത്തീരട്ടെ.
സന്തോഷത്തിലും ദു:ഖത്തിലും കുടുംബ പ്രാർത്ഥനയിലൂടെ ഒന്നിച്ചു നിൽക്കാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ കുടുംബാംഗങ്ങളിൽ പ്രത്യേകിച്ചു അവരുടെ അസഹ്യപ്പെടുത്തുന്ന വഞ്ചനയിൽ ഈശോയെ ദർശിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
ഈശോയുടെ ദിവ്യകാരുണ്യ ഹൃദയം ഞങ്ങളുടെ ഹൃദയങ്ങളെ എളിമയുള്ളതാക്കുകയും ഞങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങളെ വിശുദ്ധമായ മാർഗ്ഗത്തിലൂടെ നിർവ്വഹിക്കുന്നതിനു ഞങ്ങളെ സഹായിക്കുകയും ചെയ്യട്ടെ.
ഓരോ ദിവസവും കൂടുതൽ കൂടുതൽ ദൈവം ഞങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നതു പോലെ ഞങ്ങൾ പരസ്പരം സ്നേഹിക്കുവാനും ഞങ്ങളുടെ പാപങ്ങൾ നീ ക്ഷമിച്ചതു പോലെ പരസ്പരം ക്ഷമിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.
ഓ സ്നേഹമുള്ള പിതാവേ, നീ നൽകുന്ന എന്തും സ്വീകരിക്കുവാനും, സ്വീകരിച്ചവ എന്തും വലിയ പുഞ്ചിരിയോടെ നൽകുവാനും ഞങ്ങളെ പഠിപ്പിക്കണമെ
ഞങ്ങളുടെ ആനന്ദത്തിനു കാരണമായ മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.
വി. യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.
പരിശുദ്ധ കാവൽ മാലാഖമാരെ, ഞങ്ങളോടൊപ്പം എപ്പോഴും ആയിരിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ.