പ്രാര്‍ത്ഥനാ വര്‍ഷത്തില്‍ ദൈവസ്‌നേഹത്തിലും കൃപയിലും ആയിരിക്കുക

ക്രിസ്തുവിന്റെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ് തന്റെ കുടുംബവും രാജ്യവും എന്ന് പെറു പ്രസിഡന്റ് പെഡ്രോ പാബ് ലോ സുസിന്‍സ്‌കി. പെറുവിലെ ലിമയില്‍ നടക്കുന്ന ഈ വര്‍ഷത്തെ നാഷണല്‍ പ്രയര്‍ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവനും ദൈവസ്‌നേഹം നിറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദൗത്യത്തിന് ഒരു പ്രസിഡന്റ് എന്ന നിലയില്‍ നല്‍കാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

”ക്രിസ്തുവിന്റെ തിരുഹൃദയവും മേരിയുടെ നിര്‍മ്മല ഹൃദയവും പകരുന്ന ദൈവത്തിന്റെ സ്‌നേഹവും കൃപയും ലഭിക്കുന്നതിനായി ഞാനും എന്റെ കുടുംബവും എന്റെ രാജ്യമായ പെറുവും സ്വയം സമര്‍പ്പിക്കുന്നു.”പ്രസിഡന്റ് പറഞ്ഞു.

ദൈവ സ്‌നേഹത്തിനും കൃപയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ലുസ് സാല്‍ഗാഡോ അടക്കമുള്ള രാഷ്ട്രീയ-വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കാളികളായി. ഈ വര്‍ഷം നടന്ന ഇരുപത്തി ഒന്നാമത് പ്രെയര്‍ ബ്രേക്ക് ഫാസ്റ്റില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ആദ്യമായാണ് പങ്കെടുത്തത്. ‘ദൈവസ്‌നേഹവും കൃപയും’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ വിഷയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.