ക്രിസ്തുവിനെ അറിയാനുള്ള മുന്നു വഴികൾ

കാസാ സാന്താ മർത്തായിൽ (Casa Santa Marta)  2016 ഒക്ടോബർ 20 ന് മാർപാപ്പ പ്രഭാത ബലി മധ്യേ നടത്തിയ സുവിശേഷ വിചിന്തനം.

എഫേസോസുകാർക്കുള്ള ലേഖനത്തിൽ വിശുദ്ധ  പൗലോസ് ക്രിസ്തുവിനെ ശരിക്കും അറിയുന്നതിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നു. ക്രിസ്തുവിനെ അറിയാനുള്ള മൂന്നു വഴികളെക്കുറിച്ചാണ് ഇന്നത്തെ വചന സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പ സംസാരിച്ചത്.

ഒന്നാമത്തെ വഴി: പ്രാർത്ഥന

ക്രിസ്തുവിനെ എങ്ങനെയാണ് നമ്മൾ അറിയുന്നത്? നമ്മുടെ അറിവിനെ അതിശയിക്കുന്ന അവന്റെ സ്നേഹം നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് ? ഫ്രാൻസീസ് പാപ്പ ചോദിക്കുന്നു.

ക്രിസ്തു സുവിശേഷത്തിൽ സന്നിഹിതനാണ്, സുവിശേഷം വായിക്കുന്നതിലൂടെ നമ്മൾ അവനെ അറിയുന്നു. അല്ലങ്കിൽ നമ്മൾ വചനം വിശുദ്ധ കുർബാനയിൽ കേൾക്കുമ്പോൾ, വേദപാഠം പഠിക്കുമ്പോൾ ക്രിസ്തു ആരാണന്നു നാം മനസ്സിലാക്കുന്നു. അതു കൊണ്ട് മാത്രമായില്ല, യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവുമറിയാൻ നമ്മൾ ഒരു പുതിയ ശീലങ്ങൾ ആരംഭിക്കണം. ആദ്യമായി പ്രാർത്ഥനയുടെ ശീലം. പൗലോസ് മുട്ടുകുത്തി പ്രാർത്ഥിച്ചതു പോലെ നമ്മളും “പിതാവേ യേശുവിനെ അറിയാൻ പരിശുദ്ധാത്മാവിനെ അയക്കണമേ” എന്നു പ്രാർത്ഥിക്കണം.

രണ്ടാമത്തെ വഴി: ആരാധന

ക്രിസ്തുവിനെ ശരിയായി അറിയാൻ കേവലം പ്രാർത്ഥന മാത്രം പോരാ പൗലോസ് ഉദ്ബോധിപ്പിക്കുന്നതുപോലെ നമ്മുടെ അറിവുകളെ അതിശയിക്കുന്ന  ക്രിസ്തു രഹസ്യങ്ങളെ നാം ആരാധിക്കണം.

“ആരാധനയുടെ ശീലമില്ലാതെ ദൈവത്തെ അറിയാൻ നമുക്കാവില്ല. നിശബ്ദതയിൽ അവനെ ആരാധിക്കുക.  ആരാധനയുടെ ഈ പ്രാർത്ഥനാ രീതിയാണ് നമ്മൾ വളരെക്കുറിച്ച്  അറിയുന്നതും ചെയ്യുന്നതും ഇതു പറയാൻ നിങ്ങൾ എന്നെ അനുവദിക്കു, ദൈവത്തിനു മുമ്പിൽ  സമയം വ്യയം ചെയ്യുക, ക്രിസ്തു രഹസ്യത്തിനു മുമ്പിൽ. അവനെ ആരാധിക്കുക . അവിടെ നിശബ്ദതയിൽ, നിശബ്ദ ആരാധനയിൽ നമ്മുടെ രക്ഷൻ ഉണ്ട് ഞാൻ അവനെ ആരാധിക്കുന്നു.”

മൂന്നാമത്തെ വഴി: നമ്മളെത്തന്നെ കുറ്റപ്പെടുത്തുക

ക്രിസ്തുവിനെ ശരിയായി അറിയാനുള്ള മൂന്നാമത്തെ കാര്യം നമ്മളെത്തന്നെ അറിയുക എന്നതാണ്, അതിന്റെ ഫലമായി നമ്മളെത്തന്നെ പാപികൾ എന്നു വിളിക്കാൻ നാം ശീലമാക്കുന്നു.നമ്മളെത്തന്നെ കുറ്റപ്പെടുത്താതെ നമുക്ക് ആരാധിക്കാനാവില്ല. ക്രിസ്തു രഹസ്യത്തിന്റെ ആഴവും പരപ്പും ഗ്രഹിക്കാൻ നമ്മളെത്തന്നെ ആത്മവിശലകനം ചെയ്യുക.

ഒന്നാമതായി പ്രാർത്ഥന: പിതാവേ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് അയക്കണമേ, അതുവഴി അവൻ എന്നെ യേശുവാകുന്ന അറിവിലേക്ക് നയിക്കട്ടെ.രണ്ടാമതായി ക്രിസ്തു രഹസ്യം ആരാധിക്കുക. ക്രിസ്തു രഹസ്യത്തിലേക്ക് പ്രവേശിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുക. അവസാനമായി  നമ്മളെത്തന്നെ കുറ്റപ്പെടുത്തുക.” ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ള വ്യക്തിയാണ്”.

“ദൈവമേ എഫേസോസുകാർക്കുവേണ്ടി പൗലോസ്  അപേക്ഷിച്ച ക്രിസ്തുവിനെ അറിയുവാനും, സ്വായത്തമാക്കുവാനുമുള്ള കൃപ ഞങ്ങൾക്ക് നൽകണമേ” എന്ന പ്രാർത്ഥനയോടെ ഫ്രാൻസീസ് പാപ്പ സന്ദേശം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.