ഡീക്കന്‍ പോള്‍ കളരിക്കല്‍ പൗരോഹിത്യം സ്വീകരിച്ചു

ദീപ്തിഗിരി – മാനന്തവാടി രൂപതയില്‍ 2018 വര്‍ഷത്തെ തിരുപ്പട്ടം നല്കല്‍ ശുശ്രൂഷക്ക് ദീപ്തിഗിരിയില്‍ തുടക്കമായി. ഡിസംബര്‍ 26 ചൊവ്വാഴ്ച അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്‍റെ കൈവയ്പിലൂടെ ഡീ. പോള്‍ കളരിക്കല്‍ (ജോഫ്രി) പൗരോഹിത്യപട്ടം സ്വീകരിച്ചു. ഈ ആണ്ടില്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി പട്ടം സ്വീകരിക്കുന്ന ആദ്യത്തെ വൈദികനാണ് ബഹുമാനപ്പെട്ട പോളച്ചന്‍. ദീപ്തിഗിരി ഇടവകയില്‍ നിന്നുള്ള രണ്ടാമത്തെ വൈദികനും മാനന്തവാടി രൂപതയുടെ 229-ാമത്തെ വൈദികനുമാണ് ബഹുമാനപ്പെട്ട പോളച്ചന്‍.

മാനന്തവാടി രൂപതയിലെ വൈദികഗണവും സന്ന്യസ്തരും ദൈവജനവും സാക്ഷിയായ ഭക്തിനിര്‍ഭരമായ തിരുപ്പട്ടസ്വീകരണവും പ്രഥമദിവ്യബലിയര്‍പ്പണവും ദീപ്തിഗിരി ഇടവകയുടെ ആത്മീയവളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകും എന്നത് നിസ്സംശയം. പോളച്ചനും അച്ചന്‍റെ മാതാപിതാക്കന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

കടപ്പാട്: കാത്ലിക് വ്യൂ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ