എനിക്ക് ദയാവധം വേണ്ട; ശരീരത്തില്‍ ടാറ്റൂ പതിപ്പിച്ച ഒരു മുത്തശ്ശി

കാനഡ: കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നാം. എന്നാല്‍ തമാശയല്ല, കാര്യമാണിത്. 81 വയസ്സുള്ള ഒരു മുത്തശ്ശി ഒരു ടാറ്റൂ ഷോപ്പിലേക്ക് കടന്നു ചെല്ലുന്നു. ടാറ്റൂ ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍ അവര്‍ ചെയ്യാനുദ്ദേശിക്കുന്ന വാക്കുകള്‍ ഇതാണ്, ”ദയാവായി എനിക്ക് ദയാവധം നല്കരുത്!” ക്രിസ്റ്റീന നേഗല്‍ എന്ന മുത്തശ്ശി ഇത് തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമല്ല. കാനഡയിലുള്ള കാല്‍ഗരിയിലെ ഈ മുത്തശ്ശി തന്റെ കൈകളിലാണ് ഈ വാചകം ടാറ്റൂ ചെയ്തത്.

”അരോചകമാണെന്ന് തോന്നാം, പക്ഷേ ഞാന്‍ ഇത് വളരെ വ്യക്തമായി പറയുകയാണ്. ദൈവം എനിക്ക് വേണ്ടി തയ്യാറാകുന്നത് വരെ എനിക്ക് ജീവിക്കണം.” കനേഡിയന്‍ വാര്‍ത്താ ഏജന്‍സിയോട് ക്രിസ്റ്റീന പറഞ്ഞു.

ആഴമേറിയ ക്രൈസ്തവ വിശ്വാസിയായ ക്രിസ്റ്റീന ആത്മഹത്യാപിന്തുണയെയും ദയാവധത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ്. എന്നാല്‍ കാനഡയില്‍ ആത്മഹത്യാ പിന്തുണ നിയമവിധേയമാണ്. താമസിയാതെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് പ്രാബല്യത്തില്‍ വരും. കൊളറാഡോയില്‍ അടുത്ത മാസം ഈ വിഷയത്തില്‍ അനുകൂല വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

മനുഷ്യജീവിതത്തില്‍ അന്തസ്സ് നഷ്ടപ്പെടുത്തുന്ന ആത്മഹത്യയെ കത്തോലിക്കാ സഭ നിശിതമായി എതിര്‍ക്കുന്നുണ്ട്. കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിന് മരണത്തിന് സാധിക്കുകയില്ല. പാലിയേറ്റീവ് കെയര്‍ പോലെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ സഭ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഈ നിയമത്തിന് സാധിക്കൂ എന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. പ്രായമായവരെയും രോഗികളെയും എളുപ്പത്തില്‍ ഇല്ലാതാക്കാനുള്ള വഴിയായി ഇത് മാറുന്നുണ്ട്. ജീവനോട് ആദരവില്ലാത്തവരാണ് ഇപ്രകാരം ചെയ്യുന്നത്. ക്രിസ്റ്റീനയുടെ മക്കള്‍ മുത്തശ്ശിയുടെ ഈ പ്രവര്‍ത്തിയോട് നൂറ് ശതമാനം ആദരവ് പുലര്‍ത്തുന്നവരാണ്. ”സ്വയം എറിഞ്ഞ് കളയാന്‍ അവര്‍ തയ്യാറല്ല” എന്നാണ് മക്കള്‍ പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.