ഒക്ടോ. 24: ലൂക്കാ 13:10-17  കരുണയുളളവരാകുക

 

സാബത്തുദിവസം രോഗശാന്തി പാടില്ലെന്നാണ് സിനഗോഗധികാരി കല്‍പിക്കുന്നത് (13:14). യേശു അവരോട് പ്രതികരിക്കുന്നത് കാപട്യക്കാരേ എന്നു വിളിച്ചുകൊണ്ടാണ്. എന്നിട്ട് മതനിയമത്തെക്കാള്‍ വലുത് മനുഷ്യവിമോചനമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു (13:16). മനുഷ്യവിമോചനത്തിനായി ഏറ്റവും വിശുദ്ധമായ മതനിയമം പോലും ലംഘിക്കണമെന്നാണ് യേശു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിക്കുന്നത് (13:12,16).  നിയമം അനുശാസിക്കുന്നതല്ല; കരുണയോടെ മറ്റുള്ളവരെ വീക്ഷിച്ച് അവരെ ദുഃഖദുരിതങ്ങളില്‍ നിന്നും സ്വതന്ത്രനാക്കുന്ന  പ്രവര്‍ത്തികള്‍ ചെയ്യാനാണ് ദൈവം നമ്മെയും ക്ഷണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.