നവം​ബര്‍ 1 മത്താ 5:1-12 അഷ്ടഭാഗ്യങ്ങള്‍

മത്തായി സുവിശേഷത്തിലെ നിധി കുഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങള്‍ എന്നാണിതിനെ ബൈബിള്‍ പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുക. ലോകത്തിന്റെ ബോധനങ്ങള്‍ക്കെതിരാണിവ. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യത്തിന് ശിഷ്യനെ പ്രാപ്തനാക്കുക, നടന്നു തീര്‍ത്ത വഴികള്‍ അല്ല, മാറി നടന്ന വഴികള്‍ ആണ്. സമൂഹം വിലകുറച്ച് കാണുന്ന മൂല്യങ്ങളെയും ഗുണങ്ങളെയും ക്രിസ്തു സ്വര്‍ഗ്ഗതുല്യം വാഴ്ത്തുന്നു. ധ്യാനിക്കുക; തിളങ്ങുന്ന രത്‌നം ഈശോ കാട്ടിയിട്ടും കരിക്കട്ടയാവാനുള്ള നീ ജ്വലിക്കുന്ന തീക്കൊള്ളിക്കുവേണ്ടി നീ എന്തിന് ഓടുന്നു? ഇന്ന് സകലവിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കമ്പോള്‍ അവരുടെ ജീവിതത്തില്‍ തിളങ്ങിനിന്ന നന്മയും സുകൃതങ്ങളും വിശുദ്ധിയുമൊക്കെ നമ്മുക്കും നേടിയെടുക്കാനായിട്ട് പരിശ്രമിക്കാം.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.